“അണ്ടർ ദി ബാന്യൻ ട്രീ” പോയട്രി ഫെസ്റ്റിവലിന് തുടക്കമായി!

പോയട്രി ചെയിനും-സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയും സംയുക്‌തമായി സംഘടിപ്പിക്കുന്ന പോയട്രി ഫെസ്റ്റിവലിന് പാളയം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയുടെ ആൽമരച്ചോട്ടിൽ തുടക്കം കുറിച്ചു. ഫെബ്രുവരി 8, ഫെബ്രുവരി 9 ദിവസങ്ങളിൽ നീണ്ടു നില്‍ക്കുന്ന കവിയരങ്ങ് രാവിലെ പത്ത് മണി മുതൽ ഉച്ചക്ക് ഒരു മണി വരെയാണ്.

ഇന്ന് കവിയരങ്ങും, പോസ്റ്റർ പോയട്രിയും നടന്നു. പതിനാറിൽപ്പരം ഇംഗ്ലീഷ് കവികൾ ഇന്ന് അവരുടെ കവിതകൾ അവതരിപ്പിച്ചു. മുൻ ചീഫ് സെക്രട്ടറി എം മോഹൻ കുമാർ, ജി എൻ പണിക്കർ, ഗോപീകൃഷ്ണൻ കോട്ടൂർ, പുഷ്പ മേനോൻ, ജസിന്ത മോറിസ്, താര ഡിസൂസ, ജയചന്ദ്രൻ രാമചന്ദ്രൻ, ഗീത നായർ, തുടങ്ങി പതിനാറിൽപ്പരം ഇംഗ്ലീഷ് കവികളുടെ കവിതകളാണ് ഇന്ന് അവതരിപ്പിക്കപ്പെട്ടത്. ഇതോടൊപ്പം പോസ്റ്റർ പോയട്രീയുടെ പ്രദർശനവും നടന്നുവരുന്നു.

ALSO READ: സംസ്ഥാനത്തെ ആദ്യ സൗജന്യ വൈ-ഫൈ പാർക്ക് കോഴിക്കോട് മാനാഞ്ചിറയിൽ

‘ദി സേവ്യർ കളക്ഷൻ-എസ്റ്റർഡേ വൺസ്മോർ’ പോസ്റ്റർ പോയട്രി കളക്ഷൻ ഫെസ്റ്റിവലിന് മാറ്റുകൂട്ടി. 1977ലെ റോസ് ഡേക്ക് കനകക്കുന്ന് കൊട്ടാരത്തിൽ ആദ്യം പ്രദർശിപ്പിച്ച ഈ പോസ്റ്റർ പോയട്രി കളക്ഷനിൽ പല മൺമറഞ്ഞ കവികളുടെയും ഇംഗ്ലീഷ് കവിതകൾ ഉള്‍പ്പെടുന്നു.

പോയട്രി ഫെസ്റ്റിവലിന്റെ രണ്ടാം ദിവസമായ ഫെബ്രുവരി 9ന് മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലെ കവിതകൾ അവതരിപ്പിക്കപ്പെടും. രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ഫെസ്റ്റിവൽ സ്റ്റേറ്റ് ലൈബ്രേറിയൻ ശ്രീമതി ശോഭന ഉദ്‌ഘാടനം ചെയ്തു. നാളത്തെ കവിയരങ്ങ്, ജി എൻ പണിക്കർ ഉദ്‌ഘാടനം ചെയ്യും. ചടങ്ങില്‍ പോയട്രീ ചെയിൻ ഫൗണ്ടർ പ്രസിഡന്റും എഡിറ്ററുമായ ഗോപികൃഷ്ണൻ കോറ്റൂർ അധ്യക്ഷത വഹിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News