സ്വദേശിവല്‍ക്കരണം; സൗദിയിൽ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു

രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് വലിയ തോതില്‍ കുറഞ്ഞതായി സൗദി മാനവവിഭവശേഷി മന്ത്രാലയം. തൊഴിലില്ലായ്മ നിരക്ക് 8.5 ശതമാനമായാണ് കുറഞ്ഞത്. സ്വകാര്യ മേഖലയില്‍ ഉയര്‍ന്ന ശമ്പളം വാങ്ങുന്ന സൗദി പൗരന്‍മാരുടെ എണ്ണം വലിയ തോതില്‍ കൂടിയതായും മന്ത്രാലയം പുറത്തുവിട്ട കണക്കുകളിൽ പറയുന്നു. സ്വദേശിവല്‍ക്കരണം ഫലപ്രദമായതോടെയാണ് തൊഴിലില്ലായ്മ നിരക്ക് വലിയ തൊഴിൽ കുറഞ്ഞത്.

also read:മമ്മൂക്കയും ദുൽഖറും മലയാള സിനിമയുടെ ഭാഗ്യം, ഇതെൻ്റെ ഹൃദയത്തില്‍ നിന്നാണ് പറയുന്നത്: ഐശ്വര്യ ലക്ഷ്‌മി

സൗദി അറേബ്യയില്‍ സ്വകാര്യ മേഖലയില്‍ മാത്രം 22 ലക്ഷത്തിലേറെ സ്വദേശികളാണ് നിലവിൽ ജോലി ചെയ്യുന്നത്. ഇതില്‍ 8,61,00 പേര്‍ വനിത ജീവനക്കാരാണ്. സര്‍ക്കാര്‍ മേഖലയിലും 6 ലക്ഷത്തിലധികം സ്ത്രീകള്‍ ജോലി ചെയ്യുന്നുണ്ട് എന്ന് കണക്കുകൾ പറയുന്നു .

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്വദേശി വനിതാ ജീവനക്കാരുടെ എണ്ണത്തില്‍ 17.16 ശതമാനമാണ് വര്‍ധനവുണ്ടായത്. സ്വകാര്യ മേഖലയില്‍ പ്രതിമാസം 5,000 റിയാലും അതിന് മുകളിലും ശമ്പളം വാങ്ങുന്നവരുടെ എണ്ണം 20 ലക്ഷത്തോളമാണ്.

also read:എൽ ഡി എഫ് ചെയ്തതും യു ഡി എഫ് ചെയ്യാത്തതും; വീഡിയോ പങ്കുവെച്ച് ജെയ്‌ക് സി തോമസ്

10 ലക്ഷത്തോളം സ്വദേശികള്‍ 10,000 റിയാലിന് മുകളിൽ ശമ്പളം വാങ്ങുന്നുണ്ട്. തൊഴില്‍ മന്ത്രാലയത്തിന് കീഴിലെ ഹദ്ഫ വിഭാഗം സ്വദേശികള്‍ക്ക് തൊഴില്‍ കണ്ടെത്താനും പരിശീലനം നല്‍കാനും സഹായം നല്‍കി വരുന്നു. വിദ്യാഭ്യാസ മേഖലയിലും സ്വദേശിവല്‍ക്കരണം കൂടിയതോടെ ഈ വര്‍ഷവും കൂടുതല്‍ സ്വദേശികള്‍ക്ക് ജോലി ലഭിക്കുവാൻ സാധ്യതയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News