ഏകീകൃത കുർബാന തർക്കം; കർശന നടപടികളുമായി സഭാ നേതൃത്വം

എറണാകുളം – അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കവുമായി ബന്ധപ്പെട്ട് കര്‍ശന നിര്‍ദേശവുമായി സഭാനേതൃത്വം. ക്രിസ്തുമസ് ദിനം മുതല്‍ സിറോമലബാര്‍ സഭയ്ക്കുകീഴിലെ മുഴുവന്‍ പള്ളികളിലും ഏകീകൃത കുര്‍ബാന അര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. അതിരൂപതാ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. തര്‍ക്കത്തെത്തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷമായി അടച്ചിട്ടിരിക്കുന്ന എറണാകുളം സെന്‍റ് മേരീസ് ബസലിക്കയിലും ഞായറാഴ്ച്ച അര്‍ധരാത്രി സിനഡ് തീരുമാനപ്രകാരമുള്ള പാതിരാക്കുര്‍ബാന നടക്കും.

Also Read: “വിഷമിക്കേണ്ട, എല്ലാ മാസവും 23ാം തീയതി ഉണ്ടല്ലോ”; പിണറായിക്ക് മറുപടി കൊടുക്കാന്‍ പോയ കെ സുധാകരന് ട്രോളോട് ട്രോള്‍

എറണാകുളം അങ്കമാലി അതിരൂപതയില്‍ കാലങ്ങളായി നിലനില്‍ക്കുന്ന കുര്‍ബാന തര്‍ക്കം ഒത്തുതീര്‍പ്പാക്കാനായി മാര്‍പ്പാപ്പയുടെ പ്രതിനിധി ആര്‍ച്ച്ബിഷപ്പ് സിറില്‍ വാസില്‍ നേരിട്ടെത്തി പലതലങ്ങളില്‍ ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. ഇതെത്തുടര്‍ന്നാണ് സഭാ നേതൃത്വത്തിന്‍റെ നിര്‍ദേശ പ്രകാരം അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്പ് ബോസ്ക്കോ പുത്തൂര്‍ പ്രത്യേക സര്‍ക്കുലര്‍ പുറത്തിറക്കിയത്. ക്രിസ്തുമസ് ദിനം മുതല്‍ സഭയ്ക്കു കീഴിലെ മുഴുവന്‍ പള്ളികളിലും സിനഡ് തീരുമാനപ്രകാരമുള്ള ഏകീകൃത കുര്‍ബാന അര്‍പ്പിക്കണം എന്നാണ് നിര്‍ദേശം.കഴിഞ്ഞ ഒരു വര്‍ഷമായി അടഞ്ഞുകിടക്കുന്ന അതിരൂപതയുടെ ആസ്ഥാന ദേവാലയമായ സെന്‍റ് മേരീസ് ബസലിക്കയില്‍ ഉള്‍പ്പടെ ഏകീകൃത കുര്‍ബാന നടത്താനുള്ള സാഹചര്യമൊരുക്കണമെന്നും സര്‍ക്കുലറിലുണ്ട്. ഈ സാഹചര്യത്തില്‍ തിരുപ്പിറവിയോടനുബന്ധിച്ച് ഞായറാഴ്ച്ച അര്‍ധരാത്രി സെന്‍റ് മേരീസ് ബസലിക്കയില്‍ സിനഡ് തീരുമാനപ്രകാരമുള്ള പാതിരാക്കുര്‍ബാന നടക്കും. ബിഷപ്പ് ബോസ്ക്കോ പുത്തൂരായിരിക്കും കാര്‍മ്മികത്വം വഹിക്കുക.

Also Read: ഇരുട്ടില്‍ത്തപ്പി കോണ്‍ഗ്രസ് സര്‍ക്കാര്‍; ഹിജാബ് നിരോധനം പിന്‍വലിക്കുന്നതില്‍ തീരുമാനമായിട്ടില്ലെന്ന് സിദ്ധരാമയ്യ

ജനാഭിമുഖ കുര്‍ബാനയ്ക്കുവേണ്ടി വാദിക്കുന്ന അതിരൂപതയിലെ ഒരു വിഭാഗം വൈദികരുടെയും വിശ്വാസികളുടെയും എതിര്‍പ്പുകള്‍ നിലനില്ക്കെയാണ് സെന്‍റ് മേരീസ് ബസലിക്ക ക്രിസ്തുമസ് ദിനത്തില്‍ ഏകീകൃത കുര്‍ബാനയ്ക്ക് സാക്ഷ്യം വഹിക്കുക. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചകളില്‍ പല നിര്‍ദേശങ്ങളാണ് ഉയര്‍ന്നു വന്നിരുന്നത്. പാതിരാക്കുര്‍ബാനയ്ക്കു പകരം ക്രിസ്തുമസ് ദിനത്തില്‍ ഏതെങ്കിലും ഒരു കുര്‍ബാന സിനഡ് രീതിയില്‍ നടത്താമെന്നായിരുന്നു ഒരു വിഭാഗം അഭിപ്രായപ്പെട്ടത്. എന്നാല്‍ സിനഡ് രീതിയിലാണെങ്കില്‍ അത് പ്രത്യേക കുര്‍ബാനയായി നടത്തിയാല്‍ മതിയെന്നും പതിവു സമയങ്ങളില്‍ വേണ്ടെന്നും മറ്റു ചിലര്‍ വാദിച്ചു. അതേ സമയം ഏകീകൃത കുര്‍ബാന നടത്തുകയേ വേണ്ടെന്ന കര്‍ശന നിലപാടും ചിലര്‍ സ്വീകരിച്ചു. ഇത്തരത്തില്‍ അഭിപ്രായ ഐക്യം രൂപപ്പെടാതിരുന്നതിനെത്തുടര്‍ന്നാണ് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News