ഏകികൃത കുർബാന തർക്കം രമ്യതയിലേക്ക്; തിരുപ്പിറവി ദിനത്തിൽ മാത്രം സിനഡ് കുർബാന

എറണാകുളം – അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം രമ്യതയിലേക്ക്. അടച്ചിട്ട സെൻ്റ് മേരീസ് ബസിലിക്ക പള്ളി ഈ മാസം 24 ന് തുറക്കും. ക്രിസ്മസ് ദിനത്തിൽ പള്ളിയിൽ സിനഡ് കുർബാന നടക്കും. വത്തിക്കാൻ പ്രതിനിധി ആർച്ച് ബിഷപ്പ് സിറിൽ വാസിൽ വിവിധ വിഭാഗങ്ങളിലെ പ്രതിനിധികളുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് പ്രശ്ന പരിഹാര സാധ്യത തെളിഞ്ഞത്.

Also Read: ‘നവകേരള സദസ് സ്വർണലിപികളാൽ രേഖപ്പെടുത്തേണ്ടത്, സർക്കാരിന്റെ പ്രത്യേകത കളങ്കമില്ലാത്ത സുതാര്യത’: നവകേരള സദസിനെകുറിച്ച് നാട്ടുകാരൻ

വത്തിക്കാൻ പ്രതിനിധി ആർച്ച് ബിഷപ്പ് സിറിൽ വാസിൽ നടത്തിയ അന്തിമഘട്ട ചർച്ചകൾക്കൊടുവിലാണ് പ്രശ്നപരിഹാരത്തിന് ധാരണയായത്. ചര്‍ച്ചയിൽ അടച്ചിട്ട സെന്‍റ് മേരീസ് ബസലിക്ക തുറക്കാന്‍ തീരുമാനമായി. ഈ 24 നാണ് പള്ളി തുറക്കുക. തിരുപ്പിറവി ചടങ്ങിൽ മാത്രം സിനഡ് കുർബാന അർപ്പിക്കാനും തീരുമാനമായി. ബിഷപ് ബോസ്കോ പുത്തൂരാണ് ഏകീകൃത കുർബാന ചൊല്ലുക. ചര്‍ച്ചയിലെ തീരുമാനം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും.

Also Read: ഗവര്‍ണര്‍ക്ക് സുരക്ഷ ഒഴിവാക്കാനാകില്ല; റിപ്പോര്‍ട്ട് കൈമാറി പൊലീസ്

അതോടൊപ്പം മറ്റു പള്ളികളിൽ വർഷത്തിലൊരിക്കൽ സിനഡ് കുർബാന അർപ്പിക്കും. മലയാറ്റൂരിൽ മറ്റ് രൂപതകളിൽ നിന്ന് എത്തുന്നവർക്കും സിനഡ് കുർബാന അർപ്പിക്കാം. മുൻകൂട്ടി ബുക്ക് ചെയ്താൽ ഇതിനുള്ള സൗകര്യമൊരുക്കും. മൈനർ സെമിനാരികളിൽ മാസത്തിൽ ഒരിക്കൽ ഏകീകൃത കുർബാന പ്രഖ്യാപനം ഉണ്ടായേക്കും. അതേ സമയം, കുർബാന പ്രശ്നത്തിൽ അന്തിമ തീരുമാനങ്ങളിലേക്ക് എത്തിയില്ലെന്ന് ആണ് ഔദ്യോഗിക വിഭാഗത്തിൻ്റെ നിലപാട്. അന്തിമ തീരുമാനം മാർപാപ്പയുടേതെന്നാണ് ഔദ്യോഗിക വിഭാഗത്തിൻ്റെ വിശദീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News