
കേന്ദ്രധനമന്ത്രി നിര്‍മല സീതാരമന്‍ അവതരിപ്പിച്ച ബജറ്റില്‍ സാധാരണക്കാരന് ഇരുട്ടടി നല്‍കുന്ന തീരുമാനമായിരുന്നു ഇന്‍ഷുറന്‍സ് മേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപം. പ്രത്യക്ഷത്തില്‍ നല്ലത് എന്ന് തോന്നിക്കുമെങ്കിലും ആ പ്രഖ്യാപനത്തിന്റെ അനന്തരഫലം അത്ര ചെറുതായിരിക്കില്ല.
100 ശതമാനം വിദേശ നിക്ഷേപം വരുന്നതോടെ ഇന്‍ഷുറന്‍സ് മേഖലയില്‍ വിദേശ കമ്പനികള്‍ ആധിപത്യമുറപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കുന്നതിന് തുല്യമാണ് 100 ശതമാനം വിദേശ നിക്ഷേപം സാധ്യമാക്കുന്നതും. വിദേശ കമ്പനികള്‍ ഇന്‍ഷുറന്‍സ് മേഖലയിലേക്ക് പിടിമുറുക്കുമ്പോള്‍ നമുക്ക് ന്യായമായും കിട്ടേണ്ട പല അവകാശങ്ങളും നഷ്ടപ്പെടുമെന്ന സാഹചര്യമാണ് ഉടലെടുക്കാന്‍ പോകുന്നത്.
Also Read : Also Read : ബജറ്റവതരണത്തിനിടെ പാര്‍ലമെന്റില്‍ നിന്നും പ്രതിപക്ഷം ഇറങ്ങിപ്പോയി
74 ശതമാനത്തില്‍ നിന്നും നൂറ് ശതമാനമാക്കി ഉയര്‍ത്തി ഇന്‍ഷുറന്‍സ് മേഖലയില്‍ 100 ശതമാനം വിദേശനിക്ഷേപം നിര്‍ദ്ദേശിക്കുന്ന ഇന്‍ഷുറന്‍സ് ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് നേരത്തെ തന്നെ കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നു.
ഇതുസംബന്ധിച്ച് വിദഗ്ദരില്‍നിന്ന് അഭിപ്രായങ്ങള്‍ ശേഖരിക്കുമെന്നും, ഇതിനുശേഷം കരട് ബില്ലില്‍ മാറ്റം വരുത്തുമെന്നും സൂചനയുണ്ടായിരുന്നു. ഇക്കഴിഞ്ഞ ശീതകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല.
ഇന്‍ഷുറന്‍സ് മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) 100 ശതമാനമായി ഉയര്‍ത്തുക, പണമടച്ച മൂലധനം കുറയ്ക്കുക, കോമ്പോസിറ്റ് ലൈസന്‍സിനുള്ള വ്യവസ്ഥകള്‍ എന്നിവ ഉള്‍പ്പെടെ 1938 ലെ ഇന്‍ഷുറന്‍സ് നിയമത്തിലെ വിവിധ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യാന്‍ ധനമന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

