കേന്ദ്ര ബജറ്റ് 2025 ; കേരളത്തെ പൂർണ്ണമായും തഴഞ്ഞു; എയിംസ്, കോച്ച് ഫാക്ടറി അടക്കം സംസ്ഥാനത്തിന്റെ വർഷങ്ങളായുള്ള ആവശ്യങ്ങളോട് മുഖം തിരിച്ചു

nirmala sitharaman

കേരളത്തെ പൂർണ്ണമായും തഴയുന്ന ബജറ്റ് ആണ് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചത്. കേരളത്തിന്റെ ദീർഘകാല ആവശ്യങ്ങളോടെല്ലാം മുഖം തിരിച്ച കേന്ദ്ര ബജറ്റ് വയനാട് ദുരന്തബാധിതർക്കായി ഒരു രൂപ പോലും മാറ്റിവെച്ചില്ല. എയിംസ്, പാലക്കാട് കോച്ച് ഫാക്ടറി അടക്കം കേരളത്തിൻ്റെ വർഷങ്ങളായുള്ള ആവശ്യങ്ങളോട് മുഖം തിരിച്ച കേന്ദ്ര ബജറ്റ് പ്രത്യേകമായ ഒരു പരിഗണനയും കേരളത്തിന് നൽകിയതുമില്ല.

ബീഹാർ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് വാരിക്കോരി നൽകുമ്പോഴാണ് കേരളത്തിന്റെ ന്യായമായ ആവശ്യങ്ങളോടു പോലും മുഖംതിരിച്ചത്.
24000 കോടിയുടെ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന കേരളത്തിൻ്റെ ആവശ്യം പരിഗണിച്ചില്ല. മുണ്ടക്കൈ- ചൂരൽമലക്കായി പ്രത്യേക പാക്കേജ് നൽകണമെന്ന ആവശ്യവും തള്ളിക്കളഞ്ഞു.

Also read: ‘സാധാരണക്കാരുടെ അടിസ്ഥാന പ്രശ്‌നങ്ങളെ അവഗണിച്ചു, കോര്‍പ്പറേറ്റുകളെ താലോലിച്ച ബജറ്റ്’: ജോര്‍ജ് ജോസഫ്

വിഴിഞ്ഞം തുറമുഖത്തിനായി സഹായ പദ്ധതി പ്രഖ്യാപിക്കണമെന്ന് ആവശ്യവും അനുവദിച്ചില്ല. റെയിൽവേയുടെ കാര്യത്തിലും അവഗണന മാത്രമാണ് ഉണ്ടായത്. ബജറ്റിൽ കേരളമെന്ന പേര് ഉച്ചരിക്കാതിരിക്കാൻ ശ്രദ്ധിച്ചുവെന്നും പറയേണ്ടിവരും. കഴിഞ്ഞവർഷം കേന്ദ്രത്തിൽ നിന്ന് സംസ്ഥാനത്തിന്റെ ലഭിക്കേണ്ടത് 73,000 കോടി രൂപയായിരുന്നു എന്നാൽ ഈ ബജറ്റിൽ ലഭിച്ചത് 33,000 കോടി മാത്രമാണ്. ബീഹാറിൽ
താമര വിത്തിനായി പ്രത്യേക ബോർഡ് രൂപീകരിച്ച കേന്ദ്രമന്ത്രി പക്ഷേ കേരളത്തിലെ റബർ കർഷകരെ മറന്നു. കശുവണ്ടി, കയറടക്കമുള്ള പരമ്പരാഗത വ്യവസായങ്ങളെയും പൂർണമായും തള്ളിക്കളഞ്ഞു.

രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ പാടെ അവഗണിക്കുന്ന സമീപനമാണ് ഈ ബജറ്റിലും ധനമന്ത്രി നിർമലാ സീതാരാമൻ സ്വീകരിച്ചത്. ബീഹാർ, ആന്ധ്ര പോലുള്ള സംസ്ഥാനങ്ങൾക്ക് കോടാനുകോടി രൂപയുടെ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുമ്പോൾ കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ പൂർണമായും അവഗണിക്കുകയാണ് ധനമന്ത്രി ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News