
കേരളത്തിലെ ജനങ്ങളെ ശത്രുക്കളായി കാണുന്ന നിലപാട് മാറ്റണമെന്ന് മലയാളികളായ കേന്ദ്ര മന്ത്രിമാരോട് അഭ്യർഥിച്ച് എഎ റഹിം എംപി. ‘കേരളം പിന്നോക്ക സംസ്ഥാനമാണെന്ന് പ്രഖ്യാപ്പിക്കു, അപ്പോള്‍ കേന്ദ്രം സഹായിക്കും. പിന്നോക്ക സംസ്ഥാനങ്ങളെയാണ് കൂടുതല്‍ സഹായിച്ചത്’- എന്നാണ് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്റെ നിലപാട്.
നോക്കൂ, എത്രമാത്രം കേരളവിരുദ്ധ മാനസികാവസ്ഥയാണ് കേന്ദ്രമന്ത്രി വച്ചുപുലര്‍ത്തുന്നത്. കഴിഞ്ഞ മോദി സര്‍ക്കാരിലെ മലയാളി കേന്ദ്ര സഹമന്ത്രിക്കും സമാനമായ മാനസികാവസ്ഥയായിരുന്നു. കേരളത്തിന് ലഭിക്കേണ്ട സഹായങ്ങള്‍ തട്ടിത്തെറിപ്പിച്ചതിനു പുറമേ എങ്ങനെ മലയാളികളെ ദ്രോഹിക്കാം എന്നായിരുന്നു അദ്ദേഹത്തിന്റെ ഗവേഷണം. അതിന്റെ തുടര്‍ച്ച മാത്രമാണ് ഇപ്പോള്‍ കേന്ദ്ര മന്ത്രിസഭയിലെ രണ്ട് മലയാളി മന്ത്രിമാരുടെയും നിലപാട്.
വിവാദപ്രസ്താവന പിന്‍വലിച്ച് ജനങ്ങളോട് മാപ്പ് പറയാന്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ തയ്യാറാകണം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഒരു വികസനവും നാളിതുവരെ നടന്നിട്ടില്ലെന്നും ബിജെപി ഇതുവരെ ഭരിക്കാത്ത കേരളം, ബിജെപിക്ക് പ്രിയപ്പെട്ട ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെക്കാള്‍ വലിയ വികസനമുന്നേറ്റം നേടിക്കഴിഞ്ഞെന്നും കൂടിയാണ് ഈ കേന്ദ്രമന്ത്രി സമ്മതിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് താഴെ വായിക്കാം:

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

