കേന്ദ്ര ബജറ്റ് സാമ്പത്തിക വളര്‍ച്ച മുരടിപ്പിക്കും, ജനദുരിതം ഏറും; കേരളത്തെ കൂടുതല്‍ വിഷമത്തിലാക്കുമെന്നും ഡോ. തോമസ് ഐസക്

union-budget-2025-dr-thomas-isaac

കേന്ദ്ര ബജറ്റ് സാമ്പത്തിക വളര്‍ച്ച മുരടിപ്പിക്കുമെന്നും അസമത്വം വര്‍ധിപ്പിക്കുമെന്നും ഡോ. തോമസ് ഐസക്. ജനദുരിതം ഏറുമെന്നും കേരളത്തെ കൂടുതല്‍ വിഷമത്തിലാക്കുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

സംസ്ഥാനങ്ങള്‍ക്കു മൊത്തത്തില്‍ കൂടുതല്‍ നല്‍കിയിട്ടുണ്ടല്ലോ എന്നതാണ് കേന്ദ്ര ധനമന്ത്രിയുടെ അവകാശവാദം. പക്ഷേ, യഥാര്‍ഥത്തില്‍ എത്ര തന്നു എന്നതാണ് മറ്റൊരു ചോദ്യം. 2024- 25ല്‍ 2 ലക്ഷം കോടിയിലേറെ രൂപയാണ് വകയിരുത്തലില്‍ നിന്നു വെട്ടിക്കുറച്ചത്. ഈ വര്‍ഷവും അങ്ങനെയൊരു കടുംവെട്ട് നടത്തുമോയെന്നത് മറ്റൊരു കാര്യം. എന്തായാലും കേരളത്തിനു പ്രത്യേകിച്ച് ഒന്നുമില്ല. ജോര്‍ജ് കുര്യനും സുരേന്ദ്രനും പറഞ്ഞതാണ് ബിജെപിയുടെ മനോഭാവമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

Read Also: ‘കേരളത്തെ ഇന്ത്യക്ക് വെളിയില്‍ നിര്‍ത്തിയ ദിവസം മലയാളത്തിലെ വലതുപക്ഷ മാധ്യമങ്ങള്‍ പ്രതികരിച്ചത് ഇങ്ങനെ’; ചൂണ്ടിക്കാണിച്ച് എം സ്വരാജ്

മോദിയുടെ ഭ്രാന്തന്‍ നോട്ട് നിരോധനവും ജി.എസ്.ടി നടപ്പാക്കിയതിലെ അപാകതകളും മൂലം സാമ്പത്തിക വളര്‍ച്ച തുടര്‍ച്ചയായി മന്ദീഭവിച്ചു. അപ്പോഴും കേന്ദ്രം സര്‍ക്കാര്‍ ചെലവ് ചുരുക്കുകയെന്ന നയം തന്നെ കൈക്കാണ്ടു. 2017-18-ല്‍ 12.25 ശതമാനത്തില്‍ എത്തി. മോദി സര്‍ക്കാരിന്റെ എല്ലാ ബജറ്റിലും പൊതുവായി കാണാവുന്ന പ്രവണത ചെലവ് ചുരുക്കലാണ്. ഏക അപവാദം കോവിഡ് കാലത്ത് മാത്രമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് പൂർണരൂപത്തിൽ വായിക്കാം:


whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News