കേന്ദ്ര ബജറ്റ്; ഇവയുടെ വില കുറയും

nirmala sitharaman

രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾക്ക് വില കുറയുമെന്ന് ബജറ്റ് പ്രഖ്യാപനം. ലിഥിയം ബാറ്ററികളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി. ലിഥിയം അയണ്‍ ബാറ്ററികളുടെ വില കുറയുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചു. 36 ജീവന്‍രക്ഷാ മരുന്നുകളെ നികുതിയില്‍ നിന്നൊഴിവാക്കിയതായും ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ അറിയിച്ചു.

മറ്റ് പ്രഖ്യാപനങ്ങൾ

  • ആദായ നികുതി പരിധി 12 ലക്ഷമാക്കി ഉയര്‍ത്തി- 12 ലക്ഷം വരെ വരെ ആദായനികുതിയില്ല
  • ടിഡിഎസ് ഘടനയില്‍ മാറ്റം- മുതിര്‍ന്ന പൗരന്മാരുടെ ടിഡിഎസ്
    പരിധി ഉയര്‍ത്തി. 2.40 ലക്ഷം രൂപയില്‍ നിന്ന് 6 ലക്ഷമാക്കി വര്‍ദ്ധിപ്പിച്ചു
  • വ്യാപാരികള്‍ക്കും ക്രഡിറ്റ് കാര്‍ഡ്-ചെറുകിട വ്യാപാരികള്‍ക്കും അഞ്ച് ലക്ഷം രൂപയുടെ ക്രഡിറ്റ് കാര്‍ഡ്
  • ഇന്‍ഷുറന്‍സ് മേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപത്തിന് അനുമതി. ഇത് 74 ശതമാനത്തില്‍ നിന്നും നൂറ് ശതമാനമാക്കി ഉയര്‍ത്തി

ALSO READ; ബജറ്റിലൊളിഞ്ഞിരിക്കുന്ന വമ്പന്‍ പണികള്‍; ഇന്‍ഷുറന്‍സ് മേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപം

  • ചെറുകിട, ഇടത്തരം വായ്പയ്ക്കായി 5.7 കോടി വകയിരുത്തും
  • ലക്ഷദ്വീപിനും ആന്‍മാന്‍ നിക്കോബാറിനും പ്രത്യേക പദ്ധതി
  • എംഎസ്എംഇ വികസനത്തിന് പദ്ധതിയെന്ന് ധനമന്ത്രി. യൂറിയ ഉദ്പാദനത്തിനും വിതരണത്തിനും പദ്ധതി. പരുത്തിക്ക് പഞ്ചവത്സര പദ്ധതി. പരമ്പരാഗത വസ്ത്ര നിര്‍മ്മാണ മേഖലയ്ക്ക് സഹായം. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 20 കോടി വരെ വായ്പ.
  • കിസാന്‍ ക്രഡിറ്റ് കാര്‍ഡ് വായ്പാപരിധി 5 ലക്ഷമാക്കി ഉയര്‍ത്തി. പരുത്തി ഉദ്പാനക്ഷമതയ്ക്ക് ദേശീയ പദ്ധതി നടപ്പാക്കും. അത്യുത്പാദനശേഷിയുളള വിത്തിനങ്ങള്‍ വികസിപ്പിക്കും. ഗവേഷണം പ്രോത്സാഹിപ്പിക്കും.
  • ജല്‍ ജീവന്‍ പദ്ധതിയുടെ വിഹിതം
    വര്‍ദ്ധിപ്പിച്ചു.ജല്‍ജീവന്‍ പദ്ധതി 2028 വരെ നീട്ടി
  • ബുദ്ധനുമായി ബന്ധപ്പെട്ട മേഖലകള്‍ക്ക്
    പരിഗണന
  • 120 നഗരങ്ങളിലേക്ക് ഉഡാന്‍ പദ്ധതി
    വ്യാപിപ്പിക്കും
  • മലയോരമേഖലയില്‍ വിമാനത്താവളങ്ങള്‍
  • ഒരു കോടി ഗര്‍ഭിണികള്‍ക്ക് പോഷകാഹാരം
  • ആണവമേഖലയില്‍ സ്വകാര്യ പങ്കാളിത്തം
  • അറ്റോമിക് ആക്ടില്‍ ഭേദഗതി വരുത്തും
  • 100 ഗിഗാ വാട്ടിന്റെ ആണവ നിലയങ്ങള്‍
  • കപ്പല്‍ നിര്‍മ്മാണ ശാലകള്‍ക്ക് പ്രത്സോഹനം
  • എസ്, എസ്ടി വിഭാഗത്തിലെ 5 ലക്ഷം
    പുതിയ സംരംഭകര്‍ക്ക് വായ്പാ പദ്ധതി
  • പള്‍സ് ഉദ്പാദനത്തില്‍ സ്വയം പര്യാപ്തത
  • 5 വര്‍ഷത്തിനുളളില്‍ 75000 മെഡിക്കല്‍ സീറ്റുകള്‍
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist