
കേന്ദ്ര ബജറ്റിൽ 24000 കോടിയുടെ പാക്കേജ് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ.മുഴുവൻ ലഭിച്ചില്ലെങ്കിലും പകുതി എങ്കിലും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വയനാടിന് 2000 കോടിയുടെ സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
“തീവ്ര ദുരന്തമായി പ്രഖ്യാപിച്ചെങ്കിലും സഹായം ഒന്നും ഇതുവരെ അനുവദിച്ചിട്ടില്ല.വിഴിഞ്ഞത്തിനായി പ്രത്യേക പാക്കേജും ആവശ്യപ്പെട്ടിട്ടുണ്ട്5000 കോടിയാണ് ആവശ്യപ്പെട്ടത്.അനുഭാവപൂർവ്വമായ തീരുമാനം വരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വിജിഎഫിൻ്റെ കാര്യവും ആവശ്യപ്പെട്ടിട്ടുണ്ട്.”- അദ്ദേഹം പറഞ്ഞു.
ALSO READ; ഡി സോൺ കലോത്സവത്തിലെ ആക്രമണം; ഗോകുൽ ഗുരുവായൂരിനെ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തു
കിഫ്ബി – പെൻഷൻ കമ്പനിയുടെയും പേരിൽ പന്ത്രണ്ടായിരം കോടിയാണ് പ്രതിവർഷം നഷ്ടം ഉണ്ടാകുന്നതെന്ന് വ്യക്തമാക്കിയ മന്ത്രി ഇത് പുനപരിശോധിക്കണമെന്നും ജിഎസ്ടി നഷ്ടപരിഹാര കാലാവധി നീട്ടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ENGLISH NEWS SUMMARY: Finance Minister KN Balagopal said that the state has requested a package of Rs 24,000 crore in the central budget. He said that even if it has not received the entire amount, it is expected to receive at least half of it

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here