ചാറ്റ് ജിപിടിക്കും ഡീപ് സീക്കിനും ഇന്ത്യൻ വെല്ലുവിളി? സ്വന്തമായി എഐ മോഡൽ നിർമിക്കുമെന്ന പ്രഖ്യാപനവുമായി കേന്ദ്ര ഐടി മന്ത്രി

india ai mission

ആഗോള തലത്തിൽ നിർമിത ബുദ്ധിയിൽ വിപ്ലവം സൃഷ്ട്ടിച്ച ചാറ്റ് ജിപിടിക്കും ഡീപ് സീക്കിനും വെല്ലുവിളി ഉയർത്താൻ ഇന്ത്യൻ നിർമിത എഐ എത്തുന്നു. ആഗോള എഐ മോഡലുകളോട് കിടപിടിക്കുന്ന വിധത്തിൽ ഇന്ത്യ സ്വന്തമായി ജനറേറ്റീവ് എ.ഐ മോഡൽ വികസിപ്പിക്കാൻ ഒരുങ്ങുകയാണെന്ന് കേന്ദ്ര ഐടി വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവാണ് പ്രഖ്യാപിച്ചത്.

പത്ത് മാസങ്ങൾക്കകം ഇന്ത്യ തദ്ദേശീയ എഐ മോഡൽ പുറത്തിറക്കുമെന്നാണ് ഉത്കര്‍ഷ് ഒഡീഷ കോണ്‍ക്ലേവില്‍ സംസാരിക്കവെ മന്ത്രി പ്രഖ്യാപിച്ചത്. നിർമിത ബുദ്ധി മേഖലയിലെ ഗവേഷണങ്ങൾക്കായി 10,300 കോടി രൂപ കേന്ദ്ര സർക്കാർ നിക്ഷേപിച്ചിട്ടുണ്ടെന്നും രാജ്യത്താകെ 18,600 ജിപിയുകൾ എംപാനൽ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

ALSO READ; സാറ്റലൈറ്റ് ഉപയോഗിച്ചുള്ള ആദ്യത്തെ വീഡിയോ കാൾ; ചരിത്രം കുറിച്ച് വോഡഫോൺ

ഡീപ് സീക് 2500 ജിപിയു ഉപയോഗിക്കുമ്പോൾ ഇന്ത്യ 15,000 ഹൈ എൻഡ് ജിപിയുകളാകും ഉപയോഗിക്കുക. നമ്മുടെ രാജ്യത്തിന്‍റെ പശ്ചാത്തലം, ഭാഷ, സംസ്‌കാരം എന്നിവയെല്ലാം പരിഗണിക്കുന്ന തരത്തിലുള്ള മോഡലാകും ഇത്. സ്വന്തമായി എഐ മോഡൽ നിർമിക്കുന്നതോടെ ഡാറ്റാ സെക്യൂരിറ്റി ഉറപ്പാക്കാനും പ്രാദേശിക ഭാഷകളിൽ വിവരങ്ങൾ ലഭ്യമാക്കാനും രാജ്യത്ത് നിർമിത ബുദ്ധി എപ്രകാരം ഉപയോ​ഗിക്കണമെന്ന് നിയന്ത്രിക്കാനും ഇതിന് സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കൃഷി, കാലാവസ്ഥാ വ്യതിയാനം, പഠന വൈകല്യങ്ങൾ തുടങ്ങിയ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള 18 തിരഞ്ഞെടുത്ത പ്രോജക്ടുകൾ ഉൾക്കൊള്ളുന്ന ഒരു ആപ്ലിക്കേഷൻ വികസിപ്പിക്കുന്ന സംരംഭവും ‘ഇന്ത്യാഎഐ’ മിഷനിൽ ഉൾപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News