കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന്റെ കാര്‍ ട്രക്കിലിടിച്ച് അപകടം

കേന്ദ്ര മന്ത്രി കിരണ്‍ റിജിജുവിന്റെ കാറ് ട്രക്കിലിടിച്ച് അപകടം. ജമ്മു കശ്മീരില്‍ വെച്ചാണ് സംഭവം. ജമ്മു-ശ്രീനഗര്‍ റോഡില്‍ ഉധംപുരിന് സമീപം ചരക്കുമായി വന്ന ട്രക്കുമായി മന്ത്രിയുടെ കാര്‍ ഇടിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. അപകടത്തില്‍ മന്ത്രി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതായി ജമ്മു കശ്മീര്‍ പോലീസ് അറിയിച്ചു. അപകടത്തില്‍ മറ്റാർക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here