
വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന മറുപടിയുമായി കേന്ദ്ര വനംമന്ത്രി ഭൂപേന്ദര്‍ യാദവ്. അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാന്‍ വനം മേധാവിക്ക് അധികാരം നല്‍കിയിട്ടുണ്ടെന്നും സംസ്ഥാനം നടപടി സ്വീകരിക്കുന്നില്ലെന്നും ഭൂപേന്ദ്ര യാദവ്. അതേസമയം കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനാവില്ലെന്നും നിലവില്‍ സംരക്ഷിത മൃഗങ്ങളുടെ പട്ടികയിലാണെന്നും കേന്ദ്രം ആവര്‍ത്തിച്ചു.
ALSO READ: ‘വണ്ടിപ്പൂട്ട്’ മത്സരം കണ്ടപ്പോൾ ഒരാഗ്രഹം; കള്ളിമുണ്ടും ടീഷർട്ടുമിട്ട് ചെളിയിലൂടെ ജീപ്പോടിച്ച് സ്റ്റാറായി ലിന്റോ ജോസഫ് എംഎൽഎ
വഴിക്കടവിലെ അപകട മരണത്തിന് ശേഷം ദില്ലിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു കേന്ദ്രവനം മന്ത്രി ഭൂപേന്ദര്‍ യാദവിന്റെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന. അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാന്‍ വനംമേധാവിക്ക് അധികാരമുണ്ട്. ഇതിന് കേന്ദ്രാനുമതി ആവശ്യമില്ലെന്നും സംസ്ഥാനം അധികാരം ഉപയോഗിക്കണമെന്നുമായിരുന്നു ഭൂപേന്ദര്‍ യാദവിന്റെ പ്രതികരണം.
ALSO READ: കൊവിഡ് വ്യാപനം: എല്ലാവരും മാസ്ക് ധരിക്കണം, കേരളത്തിൽ 1952 ആക്ടിവ് കേസുകളെന്ന് മന്ത്രി വീണാ ജോർജ്
അതേസമയം കാട്ടുപന്നി നിലവില്‍ സംരക്ഷിത മൃഗങ്ങളുടെ രണ്ടാം പട്ടികയിലാണെന്നും കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം ആവര്‍ത്തിച്ചു. കടുവയും ആനയും ഒന്നാം പട്ടികയില്‍ തുടരും. കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനാവില്ലെന്നും കേന്ദ്രം വ്യക്തമാക്കി. 1972ലെ വനം വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യാന്‍ ആലോചനയില്ലെന്ന് നേരത്തേ പാര്‍ലമെന്റിലും കേന്ദ്രം മറുപടി നല്‍കിയിരുന്നു. കേരളത്തില്‍ മാത്രമല്ല, വിവിധ സംസ്ഥാനങ്ങളില്‍ വന്യജീവി ആക്രമണം മൂലം മരണങ്ങള്‍ വര്‍ദ്ധിക്കുമ്പോഴും കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കാതെ, സംസ്ഥാനങ്ങളെ പഴിചാരി രക്ഷപ്പെടുന്ന സമീപനം ആവര്‍ത്തിക്കുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here