
കേന്ദ്രബജറ്റിൽ കേരളത്തെ തഴഞ്ഞ നടപടിയിൽ വിചിത്ര വാദവുമായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ. കേരളം പിന്നോക്കാവസ്ഥയിൽ ആണെന്ന് പ്രഖ്യാപിച്ചാൽ സഹായം നൽകാമെന്ന് കേന്ദ്രമന്ത്രി. എയിംസിനായി കേരളം നടപടികൾ പൂർത്തീകരിച്ചിട്ടില്ല. സംസ്ഥാനത്തോടുള്ള അവഗണന ചൂണ്ടിക്കാട്ടിയുള്ള കൈരളി ടിവിയുടെ ചോദ്യങ്ങളോട് അസഹിഷ്ണുത പ്രകടിപ്പിച്ചു കൊണ്ടായിരുന്നു പ്രതികരണം.
Also read: മുനമ്പം ജുഡീഷ്യൽ കമ്മീഷന്‍റെ പ്രവർത്തനം താത്കാലികമായി നിർത്തിയതായി ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായർ
കേന്ദ്രബജറ്റിൽ കേരളത്തിന്റെ പേര് പോലും പരാമർശിക്കാത്തത് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കേന്ദ്ര മന്ത്രി ജോർജ് കുര്യൻ്റെ വിചിത്രമായ മറുപടി. വയനാടിന് പ്രത്യേക പാക്കേജ് ബജറ്റിൽ പ്രഖ്യാപിക്കാൻ കേരളം ആവശ്യപ്പെട്ടിട്ടില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
Also read: കേന്ദ്ര ബജറ്റ് തൊഴിൽ മേഖലയിലും തൊഴിലാളികളിലും ആശങ്കകൾ ഉയർത്തുന്നത്: മന്ത്രി വി ശിവൻകുട്ടി
എയിംസ് പ്രഖ്യാപിക്കുന്നത് ബജറ്റിൽ അല്ലെന്ന വാദവും അദ്ദേഹം ഉയർത്തി. എയിംസുമായി ബന്ധപ്പെട്ടുകൊണ്ട് നടപടിക്രമങ്ങൾ പൂർത്തീകരിച്ചിട്ടില്ലെന്നായിരുന്നു മറുപടി. തുടർച്ചയായ കേന്ദ്ര അവഗണന ചൂണ്ടിക്കാട്ടിയ കൈരളി ന്യൂസിനോട് അദ്ദേഹത്തിൻ്റെ അഹിഷ്ണുതയും പ്രകടമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here