
ആക്രമണകാരികളായ വന്യമൃഗങ്ങളെ കൊല്ലാന്‍ സംസ്ഥാനങ്ങള്‍ക്ക് പൂര്‍ണ അവകാശം ഉണ്ട് എന്ന കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയുടെ പ്രസ്താവന തെറ്റാണെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ അദ്ദേഹം ജനങ്ങളോട് ഖേദപ്രകടനമെങ്കിലും നടത്തണമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.
ഈ പ്രശ്നത്തില്‍ കേരളത്തിലെ യു ഡി എഫ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ നിന്നും പിന്മാറണമെന്ന് മന്ത്രി പറഞ്ഞു. ഈ ഇരട്ടത്താപ്പിൽ യു ഡി എഫിന്റെ നിലപാട് അറിയണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ALSO READ: 48 മണിക്കൂറിനുള്ളിൽ നടപടി തുടങ്ങണം; എം എസ് സി കമ്പനിക്ക് കേന്ദ്രസർക്കാരിന്റെ നോട്ടീസ്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here