വിചാരധാരയെ തള്ളി കേന്ദ്രമന്ത്രി വി.മുരളീധരന്‍

വിചാരധാരയെ തള്ളി കേന്ദ്ര മന്ത്രി വി.മുരളീധരന്‍. ഇന്നത്തെ കാലഘട്ടത്തില്‍ പ്രസക്തമായ രീതിയിലുള്ള നിലപാടെടുക്കണമെന്നാണ് ആര്‍എസ്എസ് നേതൃത്വം വ്യക്തമാക്കിയിട്ടുള്ള നിലപാട്. വിചാരധാര എന്നത് ആര്‍എസ്എസിന്റെ ഭരണഘടനയല്ലെന്നും കേന്ദ്രമന്ത്രി നിലപാട് വ്യക്തമാക്കി.

പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസും കെ.ടി. ജലീലും തീവ്രവാദികളാണെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഭീകരപ്രവര്‍ത്തനം വിഷയത്തില്‍ മുസ്ലിം സമുദായത്തെ അടച്ചാക്ഷേപിക്കാന്‍ തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍ ജനിച്ചവരെല്ലാം ഹിന്ദുക്കളാണ് എന്നാണ് ആര്‍എസ്എസിന്റെ പ്രഖ്യാപിത നിലപാട്. മതേതരത്വം എന്ന പേരില്‍ ഒരുവിഭാഗത്തോട് പക്ഷപാതപരമായി പെരുമാറിയപ്പോഴാണ് ബിജെപി കപട മതേതരത്വം എന്ന വിഷയവുമായി മുന്നോട്ടുവന്നതെന്നും മന്ത്രി പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കേന്ദ്രമന്ത്രി വി.മുരളീധരന്‍ തന്റെ നിലപാട് അറിയിച്ചത്.

അതേ സമയം വിചാരധാരയിലുള്ളത് 1940കളിലും 1950കളിലും പറഞ്ഞ കാര്യങ്ങളാണെന്നും ഇപ്പോള്‍ അതിനൊന്നും പ്രസക്തിയില്ലെന്നും ബിജെപി നേതാവ് എംടി രമേശ് പറഞ്ഞിരുന്നു. വിചാരധാരയെ തള്ളിപ്പറയാന്‍ ബിജെപി തയാറുണ്ടോയെന്ന് ചോദിച്ച മന്ത്രി മുഹമ്മദ് റിയാസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ക്രിസ്ത്യാനികള്‍ക്ക് നേരെ ആര്‍എസ്എസ് നടത്തുന്ന ആക്രമണങ്ങള്‍ ഒരു സുപ്രഭാതത്തില്‍ പെട്ടന്ന് തോന്നി ചെയ്യുന്നതല്ല. അത് ആര്‍എസ്എസിന്റെ താത്വിക ഗ്രന്ഥമായ വിചാരധാരയില്‍നിന്ന് പ്രചോദിതമായാണ് ഇത്തരം ആക്രമങ്ങള്‍ നടത്തുന്നതെന്നും റിയാസ് പറഞ്ഞിരുന്നു. വിചാരധാരയുടെ അധ്യായം 19ല്‍ ഇന്ത്യയുടെ പ്രഖ്യാപിത ശത്രുക്കള്‍ ആരൊക്കെ എന്നതിന് രണ്ടാമത്തെ ശത്രുക്കളായി പറയുന്നത് ക്രിസ്ത്യാനികള്‍ എന്നാണെന്നും റിയാസ് ചൂണ്ടിക്കാട്ടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News