എല്ലാം ഓകെ; UK.OK (യുണൈറ്റഡ് കിങ്ഡം ഓഫ് കേരള) ജൂണ്‍ 20ന്

uk-ok

രഞ്ജിത്ത് സജീവ്, ജോണി ആന്റണി, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂര്‍വം ഗുണ്ട ജയന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അരുണ്‍ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (UK.OK) ജൂണ്‍ 20 മുതല്‍ തിയേറ്ററുകളില്‍. രഞ്ജിത്ത് സജീവ്, സാരംഗി ശ്യാം, ജോണി ആന്റണി എന്നിവരെ കൂടാതെ ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, അല്‍ഫോന്‍സ് പുത്രന്‍, ഡോ. റോണി, മനോജ് കെ യു, സംഗീത, മീര വാസുദേവ്, മഞ്ജു പിള്ള തുടങ്ങി നിരവധി പ്രമുഖ താരങ്ങളും ഒരുപാട് പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു.


മൈക്ക്, ഖല്‍ബ്, ഗോളം എന്നി ചിത്രങ്ങള്‍ക്ക് ശേഷം രഞ്ജിത്ത് സജീവ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണിത്. ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളില്‍ ആന്‍, സജീവ്, അലക്‌സാണ്ടര്‍ മാത്യു എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സിനോജ് പി അയ്യപ്പന്‍ നിര്‍വഹിക്കുന്നു. നടന്‍ ശബരീഷ് വര്‍മ എഴുതിയ മനോഹര വരികള്‍ക്ക് നേരം, പ്രേമം പോലുള്ള സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് സംഗീതം പകര്‍ന്ന രാജേഷ് മുരുകേശന്‍ ഈണം പകരുന്നു.

READ ALSO: ‘ചരിത്രം ഓര്‍മപ്പെടുത്തലുകള്‍ ആണ്, അത് ആവര്‍ത്തിച്ചുകൊണ്ടേ ഇരിക്കും, നരിവേട്ടയും കേരളം കാണേണ്ട ഒരു ഓര്‍മപ്പെടുത്തല്‍ ആണ്’; വൈറലായി കുറിപ്പ്


എഡിറ്റര്‍- അരുണ്‍ വൈഗ. ലൈന്‍ പ്രൊഡ്യൂസര്‍- ഹാരിസ് ദേശം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- റിനി ദിവാകര്‍, കല- സുനില്‍ കുമരന്‍, മേക്കപ്പ്- ഹസ്സന്‍ വണ്ടൂര്‍,
വസ്ത്രാലങ്കാരം- മെല്‍വി ജെ, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- വിനോഷ് കൈമള്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- കിരണ്‍ റാഫേല്‍, സ്റ്റില്‍സ്- ബിജിത്ത് ധര്‍മ്മടം,
ഡിസൈന്‍സ്- യെല്ലോ ടൂത്ത്‌സ്, അഡ്വര്‍ടൈസിങ്- ബ്രിങ് ഫോര്‍ത്ത്, മാര്‍ക്കറ്റിങ്- റമ്പൂട്ടാന്‍, വിതരണം- സെഞ്ച്വറി റിലീസ്, പി ആര്‍ ഒ- എ എസ് ദിനേശ്, അരുണ്‍ പൂക്കാടന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News