അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതികരണവുമായി ഐക്യരാഷ്ട്രസഭ

അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിലും, കോണ്ഗ്രസ്സിന്റെ അക്കൗണ്ട് മരവിപ്പിച്ചതിലും പ്രതികരണവുമായി ഐക്യരാഷ്ട്രസഭ. എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് കരുതുന്നതായി ഐക്യരാഷ്ട്രസഭ. അമേരിക്ക, ജർമനി രാജ്യങ്ങളിൽ പിന്നാലെ ഐക്യരാഷ്ട്രസഭയും ആശങ്ക പ്രകടിപ്പിച്ചെത്തുന്നത് മോദി സർക്കാരിന് പ്രതിസന്ധിയാണ്.

എൻഫോഴ്‌സ്മെന്റ് ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികളെ ഉപയോഗിച്ചു പ്രതിപക്ഷത്തെ വേട്ടയായുന്നുവെന്ന വിമർശനം ശക്തമാകുന്ന സാഹചര്യത്തിൽ ആണ് മറ്റു രാജ്യങ്ങളും മോദി സർക്കാരിന്റെ നടപടികളിൽ ആശങ്ക പ്രകടിപ്പിച്ചു രംഗത്തെത്തുന്നത്. അമേരിക്കക്കും, ജർമനിക്കും പിന്നാലെയാണ് ഐക്യരാഷ്ട്രസഭയും പ്രതികരണവുമായി രംഗത്തെത്തിയത്.

Also Read : മസാലബോണ്ട് വഴി സമാഹരിച്ച തുക കിഫ്ബി തിരിച്ചടച്ചു

എല്ലാവരുടേയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് കരുതുന്നതായി ഐക്യരാഷ്ട്രസഭ പ്രതികരിച്ചു. കെജ്‌രിവാളിൻ്റെ അറസ്റ്റിലും കോൺഗ്രസിൻ്റെ അക്കൗണ്ട് മരവിപ്പിച്ചതിലുമാണ് UN പ്രതികരണം.

ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറെസിൻ്റെ വക്താവിൻ്റെതാണ് പ്രതികരണം. സ്വതന്ത്രവും നീതി പൂർവ്വകവുമായ സാഹചര്യത്തിൽ വോട്ട് ചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും, എല്ലാവരുടേയും പൗരാവകാശവും രാഷ്ട്രീയാവകാശവും ഇന്ത്യയടക്കം ഏത് രാജ്യത്തും സംരക്ഷിക്കപെടുമെന്ന് പ്രതീക്ഷിക്കുന്നതായും ഐക്യരാഷ്ട്രസഭ പ്രതികരിച്ചു.

നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഐക്യരാഷ്ട്രസഭയുടെ ഇടപെടൽ കൂടി ഉണ്ടാകുന്നത് മോദി സർക്കാരിണെ പ്രതിരോധത്തിൽ ആക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here