നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് പരസ്യ പിന്തുണ; മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പിന്തുണ അറിയിച്ച് പെന്തക്കോസ്ത് സഭാ അംഗങ്ങൾ

united-pentecostal-council-supports-ldf-kerala-assembly-election-cm-visit

നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ച് യുണൈറ്റഡ് പെന്തക്കോസ്ത് കൗൺസിൽ. മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ടാണ് തങ്ങളുടെ പിന്തുണ അറിയിച്ചത്. പെന്തക്കോസ്ത് സഭാ വിഭാഗത്തെ ഔദ്യോഗികമായി ക്രൈസ്തവ സഭാ വിഭാഗമായി പരിഗണിക്കാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്നും സഭ മുന്നോട്ടുവെച്ച ആവശ്യങ്ങൾ ഇടതു സർക്കാർ അനുഭാവപൂർവ്വം പരിഗണിച്ചതായും സഭാ നേതൃത്വം വ്യക്തമാക്കി.

തങ്ങളെ സഹായിക്കുന്ന മുന്നണിയെ പിന്തുണയ്ക്കുക എന്ന നിലപാടാണ് സഭ സ്വീകരിച്ചിട്ടുള്ളതെന്നും സർക്കാർ എടുത്ത അനുകൂലമായ നിലപാടിലുള്ള നന്ദി ഈ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ബാബു പറയത്തുകാട്ടിൽ വ്യക്തമാക്കി.

ALSO READ : ‘പി വി അൻവറിന് ഏകാധിപത്യപരമായ നിലപാട്; തൃണമൂലുമായുളള ബന്ധം ഉപേക്ഷിച്ചു, എൽഡിഎഫുമായി ചേർന്ന് പ്രവർത്തിക്കും’; തൃണമുൽ കോൺഗ്രസ് യൂത്ത് കോർഡിനേറ്റർ സഹീദ് റൂമി

കേരളത്തിലുടനീളമായി 25 ലക്ഷത്തിലധികം വോട്ടുകൾ പെന്തക്കോസ്ത് വിഭാഗത്തിനുണ്ട്. പല മണ്ഡലങ്ങളിലും മുപ്പതിനായിരത്തിലധികം വോട്ടുകൾ നിർണ്ണായകമാണ്. സർക്കാരിന്റെ കരുതലിനുള്ള നന്ദി പ്രകടനമായിരിക്കും ഈ തിരഞ്ഞെടുപ്പിലെ തങ്ങളുടെ വോട്ടുകളെന്ന് സഭാ ഭാരവാഹികൾ കൂട്ടിചേർത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News