ഉന്നതി സ്‌കോളര്‍ഷിപ്പ്; വിദേശ പഠനത്തിന് പോകുന്ന 29 വിദ്യാര്‍ത്ഥികള്‍ക്ക് മുഖ്യമന്ത്രി വിസ കൈമാറി

ഉന്നതി സ്‌കോളര്‍ഷിപ്പില്‍ വിദേശ പഠനത്തിന് പോകുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 29 വിദ്യാര്‍ത്ഥികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ വിസ കൈമാറി. നിയമസഭാ മന്ദിരത്തില്‍ നടന്ന പരിപാടിയില്‍ പട്ടികജാതി -പട്ടികവര്‍ഗ വികസന വകുപ്പ്മന്ത്രി മന്ത്രി കെ രാധാകൃഷ്ണന്‍ ഒഡെപെക് ചെയര്‍മാന്‍ കെ പി അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പട്ടികജാതി വികസന വകുപ്പ് 25 ലക്ഷം രൂപ വീതം സ്‌കോളര്‍ഷിപ്പ് നല്‍കിയാണ് ഒഡെപെക് വഴി ഇവര്‍ക്ക് വിദേശ പഠനത്തിന് അവസരമൊരുക്കുന്നത്. ബ്രിട്ടനിലെ വിവിധ സര്‍വകലാശാലകളിലെ പി ജി കോഴ്‌സുകള്‍ക്കാണ് പ്രവേശനം ലഭിച്ചിട്ടുള്ളത്. ഈ സര്‍ക്കാരിന്റെ രണ്ടര വര്‍ഷത്തെ പ്രവര്‍ത്തന കാലയളവില്‍ 597 വിദ്യാര്‍ത്ഥികളെ വിദേശപഠനത്തിന് അയച്ചു. ഇതില്‍ 39 പേര്‍ തദ്ദേശീയ വിഭാഗക്കാരും 35 പേര്‍ പിന്നാക്ക വിഭാഗക്കാരുമാണ്. 523 വിദ്യാര്‍ത്ഥികള്‍ പട്ടിക ജാതിക്കാരാണ്.

Also Read: ബ്രഹ്‌മപുരം പ്ലാന്റിലെ അഗ്‌നിബാധ: സിവില്‍ ഡിഫന്‍സ് വൊളന്റിയര്‍മാര്‍ക്കു പ്രചോദന ധനസഹായം കൈമാറി

ഇതിനു പുറമേ ഈ വര്‍ഷം മുതല്‍ ഒഡെപെക് വഴി 97 പേര്‍ക്ക് വിദേശ പഠനത്തിന് സ്‌കോളര്‍ഷിപ്പ് അനുവദിച്ചു. അവരില്‍ പലരും വിദേശ സര്‍വകലാശാലകളില്‍ പഠനം തുടങ്ങി. ഇതിനായി 6 കോടി രൂപ ഒഡെപെകിന് കൈമാറിയിട്ടുണ്ട്.

വിദേശ പഠനാവസരം ഉപയോഗപ്പെടുത്തി നാടിന് ഗുണകരമാകുന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കണമെന്ന് യാത്രാ മംഗളങ്ങള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ രാധാകൃഷ്ണനും വിദ്യാര്‍ത്ഥികളോട് അഭ്യര്‍ത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News