
മലയാളികൾ മാത്രമല്ല, സിനിമ ഇൻഡസ്ട്രി മുഴുവൻ ശ്രദ്ധിച്ച ചിത്രമായിരുന്നു നടന്‍ ഉണ്ണി മുകുന്ദന്‍ നായകനായ ‘മാര്‍ക്കോ’. ചിത്രത്തിന് പലയിടങ്ങളിൽ നിന്നും പ്രശംസകൾ നേടാൻ സാധിച്ചിരുന്നു. എന്നാൽ ചിത്രത്തിന്റെ ആരാധകർ എല്ലാം ഒരുപോലെ കാത്തിരുന്ന ഒന്ന് ഇനി ഉണ്ടാവില്ല എന്ന വാർത്തയാണ് പുറത്ത് വരുന്നത്. ‘മാര്‍ക്കോ’യ്ക്ക് രണ്ടാം ഭാഗമുണ്ടാവില്ലെന്ന് ഉണ്ണി മുകുന്ദന്‍ തന്നെയാണ് അറിയിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ആരാധകന്റെ കമന്റിന് മറുപടിയായാണ് താരം ഇക്കാര്യം പറഞ്ഞത്. ‘മാര്‍ക്കോ’യെ കുറിച്ച് വലിയ നെഗറ്റിവിറ്റിയാണെന്നും അതിനേക്കാള്‍ വലതും മികച്ചതുമായ സിനിമയുമായി തിരിച്ചെത്താന്‍ ശ്രമിക്കാം എന്നുമാണ് ഉണ്ണി മുകുന്ദന്റെ കമന്റ്.
ബോഡി ട്രാന്‍സ്‌ഫോര്‍മേഷന്റെ പല ഘട്ടങ്ങളുള്ള ഒരു റീല്‍ ഉണ്ണി മുകുന്ദന്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഇതിന് താഴെയെത്തിയ ആരാധകന്റെ കമന്റിന് ആയിരുന്നു ഉണ്ണി മുകുന്ദന്‍ മറുപടി നൽകിയത്. ‘മാര്‍ക്കോ 2 എപ്പോള്‍ വരും’, എന്നായിരുന്നു ചോദ്യം. ഇതിന് മറുപടിയായാണ് ചിത്രം ഉപേക്ഷിച്ചതായി ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കിയത്. ഹിന്ദിയിൽ ആയിരുന്നു കമന്റ്.
‘ക്ഷമിക്കണം, ‘മാര്‍ക്കോ’ സീരീസുമായി മുന്നോട്ട് പോകാനുള്ള പദ്ധതി ഞാന്‍ ഉപേക്ഷിച്ചിരിക്കുന്നു. പ്രൊജക്റ്റിനെ ചുറ്റി വളരെയധികം നെഗറ്റിവിറ്റി ഉണ്ട്. ‘മാര്‍ക്കോ’യെക്കാള്‍ വലുതും മികച്ചതുമായ എന്തെങ്കിലും കൊണ്ടുവരാന്‍ ഞാന്‍ പരമാവധി ശ്രമിക്കും. എല്ലാ സ്‌നേഹത്തിനും പോസിറ്റിവിറ്റിക്കും നന്ദി’, എന്നായിരുന്നു ഉണ്ണി മുകുന്ദന്റെ മറുപടി.
ചിത്രം ഡിസംബർ 20നാണ് കേരളത്തിൽ റിലീസിനെത്തിയത്. മലയാളത്തിൽ ഇറങ്ങിയിട്ടുള്ള ഏറ്റവും വലിയ വയലന്‍റ് ചിത്രമായ ‘മാർക്കോ’യ്ക്ക് ബോളിവുഡ് ചിത്രങ്ങളായ അനിമൽ, കിൽ തുടങ്ങിയ ചിത്രങ്ങൾക്ക് സമാനമായി എ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നൽകിയിരുന്നത്. ചിത്രം 100 കോടി ക്ലബ്ബില്‍ കയറിയിരുന്നു. പിന്നീട് സോണി ലിവില്‍ റിലീസായ ചിത്രത്തിനെതിരേ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ചിത്രത്തിലെ വയലന്‍സ് പരിധിവിടുന്നതാണെന്നായിരുന്നു വിമര്‍ശനം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here