രാഷ്ട്രീയ പ്രവേശന വാർത്തകളിൽ ഉണ്ണി മുകുന്ദന്റെ പ്രതികരണം

രാഷ്ട്രീയ പ്രവേശന വാർത്തകളിൽ പ്രതികരിച്ച് നടൻ ഉണ്ണി മുകുന്ദൻ. പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്നും താൻ ഇപ്പോൾ സിനിമ ചിത്രീകരണത്തിന്റെ തിരക്കിലാണെന്നും ഉണ്ണി മുകുന്ദൻ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.

‘‘ഞാൻ രാഷ്ട്രീയത്തിലേക്ക് വരുന്നുവെന്ന തരത്തിൽ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടു. എന്നാൽ അതെല്ലാം വ്യാജമാണ്. പുതിയ ചിത്രമായ ‘ഗന്ധർവ ജൂനിയറി’ന്റെ തിരക്കിലാണ് ഇപ്പോൾ. വലിയ ഷെഡ്യൂളാണത്. കൂടുതൽ വിവരങ്ങൾ വഴിയേ അറിയിക്കാം. ഇത്തരം വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനു മുൻപ് അതിന്റെ വസ്തുത പരിശോധിക്കണമെന്ന് മാധ്യമ സ്ഥാപനങ്ങളോട് അഭ്യർഥിക്കുന്നു’, കുറിപ്പിൽ പറയുന്നു.

രാഷ്ട്രീയവും രാഷ്ട്രീയക്കാരും നേരിട്ട് സമൂഹത്തിലുണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ച് നല്ല ബോധ്യമുള്ളതുകൊണ്ട് അവരോടെന്നും ബഹുമാനമാണെന്നും രാഷ്ട്രീയ പ്രവർത്തനത്തെ നിസാരമായി കാണുന്നില്ലെന്നും ഉണ്ണി മുകുന്ദൻ കുറിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News