
ഉണ്ണികൃഷ്ണൻ പോറ്റി തനിക്കെതിരെ നൽകിയ പരാതി തെരഞ്ഞെടുപ്പ് ലക്ഷ്യത്തോടെയാണെന്ന് കടകംപള്ളി സുരേന്ദ്രൻ. പ്രതിഭയോടൊപ്പം താൻ ഗൂഢാലോചന നടത്തിയാണ് എസ്ഐടിക്ക് പരാതി നൽകിയത് എന്നാണ് പോറ്റിയുടെ പരാതിയിൽ പറയുന്നത്. ഏതാണ് പ്രതിഭ എന്ന് മനസ്സിലാകുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. പ്രതിഭ എന്ന് പറയുന്ന ഒരു സ്ത്രീയെ നേരിട്ട് പരിചയമില്ല. അങ്ങനെ ഒരാളുടെ സാമ്പത്തിക വിഷയത്തിൽ ജീവിതകാലത്ത് ഇടപെട്ടിട്ടില്ല എന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
തുമ്പ പൊലീസ് സ്റ്റേഷനിൽ ഉദ്ഘാടനം വേളയിൽ മാത്രമാണ് താൻ പോയിട്ടുള്ളത്. മധ്യസ്ഥതയ്ക്ക് വേണ്ടി ഒരു പൊലീസ് സ്റ്റേഷനിലും പോയിട്ടില്ല. ആരുടെയും സാമ്പത്തിക വിഷയത്തിൽ ഇടപെട്ടിട്ടുമില്ല. പോറ്റി എന്തിനുവേണ്ടി ഇങ്ങനെ ഒരു പരാതി ഡിജിപിക്ക് നൽകി എന്നതിനെക്കുറിച്ച് മനസ്സിലാകുന്നില്ല. പരാതി കൃത്യമായി തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണെന്നും അദ്ദേഹം പറഞ്ഞു.
Also read: ‘പവർ ഗ്രൂപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുക’; വടകരയിൽ മുല്ലപ്പള്ളി രാമചന്ദ്രനെ അനുകൂലിച്ച് പോസ്റ്ററുകൾ
ചാനലുകൾ നടത്തിയ സർവ്വേയിൽ ഇടതുപക്ഷത്തിന് മുൻകൈ എന്നും തനിക്ക് മുൻകൈ ഉണ്ട് എന്നും വാർത്ത വന്നു. സ്നേഹിതന്മാരിൽ ആരോ ഈ ഘട്ടത്തിൽ നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് പരാതിയൊന്നും അത് ആരാണെന്ന് സന്ദർഭം വരുമ്പോൾ പുറത്തു പറയുമെന്നും അദ്ദേഹം പ്രതികരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here




