
ഉണ്ണിയപ്പം പൊതുവയെ എല്ലാവർക്കും ഇഷ്ടമാണ് പ്രത്യേകിച്ച് മഴക്കാലത്ത്. ചക്കക്കുരു കൊണ്ട് ഉണ്ണിയപ്പം ഉണ്ടാക്കിയാലോ. മിനിട്ടുകൾക്കുള്ളിൽ വീട്ടിൽ തന്നെ ചക്കക്കുരു ഉണ്ണിയപ്പം തയ്യാറാക്കാം
ചേരുവകൾ
ചക്കക്കുരു -15 എണ്ണം
അരിപൊടി – ഒരു കപ്പ്
ശർക്കര – 3/4
തേങ്ങാക്കൊത്ത് – രണ്ട് ടേബിൾ സ്പൂൺ
ഏലക്കാപ്പൊടി – 1/2 ടീസ്പൂൺ
എള്ള് – ഒരു ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
എണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ALSO RAED :സ്വാദിഷ്ടമായ മാങ്ങ ഇലയട ഉണ്ടാക്കി നോക്കിയാലോ
ആദ്യം ചക്കക്കുരു വ്യത്തിയക്കിയതിന് ശേഷം 15-20 മിനിട്ട് വേവിക്കുക. തണുത്തശേഷം വേവിച്ച ചക്കക്കുരു നന്നായി അരച്ചെടുക്കണം. ശർക്കര വെള്ളത്തിൽ ഉരുക്കിയത് അരിച്ചെടുക്കുക. അതിനുശേഷം അരച്ച ചക്കക്കുരു, അരിപൊടി, ശർക്കരപ്പാനി, ഏലക്കാപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് ഉണ്ണിയപ്പ മാവിന്റെ പരുവത്തിൽ കലക്കുക. ഇതിലേക്ക് തേങ്ങാക്കൊത്തും എള്ളും കൂടി ചേർത്ത് 30 മിനിട്ട് മൂടിവയ്ക്കണം. ശേഷം ഉണ്ണിയപ്പച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാക്കുക. ഓരോ കുഴിയിലും മാവ് ഒഴിച്ച് ഇരുവശവും തിരിച്ച് സ്വർണനിറമാകുന്നത് വരെ വേവിക്കുക. ശേഷം ഒരു പാത്രത്തിലേക്ക് മാറ്റാം. നല്ല കിടിലൻ ചക്കക്കുരു ഉണ്ണിയപ്പം റെഡി

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

