
കൻവാര്‍ യാത്രയിൽ കർശന നിർദേശവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യാത്രാ വഴിയിലെ കടകളിൽ മാംസ വില്പന അനുവദിക്കില്ല എന്നും കടയുടമകൾ പേരുകൾ പ്രദർശിപ്പിക്കണമെന്നും യോഗി ആദിത്യ നാഥ് പറഞ്ഞു. സാമൂഹ്യവിരുദ്ധർ വേഷം മാറിയെത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭക്ഷണ ശാലകളിൽ ഉടമകളുട പേര് പ്രദർശിപ്പിക്കണമെന്ന പരാമർശം നേരത്തെയും വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.ശിവഭക്തർ നടത്തുന്ന വാർഷിക തീർത്ഥാടന യാത്രയാണ് കൻവാര്‍ യാത്ര. ഗംഗ നദിയിലെ ജലവുമായി ശിവ ക്ഷേത്രങ്ങളിലേക്ക് പോകുന്ന യാത്രയാണ് കൻവാര്‍ യാത്ര. ഈ യാത്രയ്ക്കായി ദേശീയപാത അടക്കം വിട്ടു നൽകാറുണ്ട്.
Also read – യാത്രക്കാർക്ക് ഇത് സന്തോഷവാർത്ത; തിരക്കുള്ള സമയമങ്ങളിൽ കൂടുതൽ അന്ത്യോദയ തീവണ്ടികൾ ഓടിക്കുമെന്ന് റെയിൽവേ
കൻവർ യാത്രയ്ക്കുള്ള ക്യാമ്പുകൾ സംഘടിപ്പിക്കുന്ന രജിസ്റ്റർ ചെയ്ത മതസമിതികൾക്ക് ഡൽഹി സർക്കാർ നേരിട്ട് ഫണ്ട് കൈമാറുമെന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു.
English summary – UP Chief Minister Yogi Adityanath has issued strict instructions on the Kanwar Yatra.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here