യുപിയില്‍ മോഷണ കേസില്‍ ജഡ്ജിയെ ‘പ്രതി’യാക്കി പൊലീസ് ഉദ്യോഗസ്ഥന്‍; ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ!

യുപിയിലെ ഫിറോസാബാദില്‍ മോഷണക്കേസിലെ പ്രതിക്ക് ജാമ്യമില്ലാ വാറണ്ട് പുറത്തിറക്കാന്‍ ഉത്തരവിട്ട ജഡ്ജിയുടെ പേര് പ്രതിയുടെ പേരിന് പകരം ഉപയോഗിച്ച് ചെയ്ത സസ്‌പെന്‍ഷന്‍ വാങ്ങിയിരിക്കുകയാണ് ഒരു പൊലീസുകാരന്‍. ഇത്രയും ഗുരുതരമായ പിഴവ് വരുത്തിയ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍ നല്‍കിയതിന് പുറമേ, അയാള്‍ക്കെതിരെ അന്വേഷണം വേണമെന്ന ആവശ്യവും ഉയര്‍ത്തി ജഡ്ജി.

ALSO READ: കാരുണ്യത്തിന്റെയും വിനയത്തിന്റെയും ദീപമായി ഓര്‍മിക്കപ്പെടും; മാര്‍പ്പാപ്പയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

എസ് ബന്‍വാരി ലാലിനാണ് അബദ്ധം പിണഞ്ഞത്. താനാ ഉത്തറില്‍ പോസ്റ്റ് ലഭിച്ചിട്ടുള്ള ഉദ്യോഗസ്ഥന്‍ രാജ് കുമാര്‍ എന്ന പ്രതിയുടെ പേരിന് പകരമാണ് ജഡ്ജി നഗ്മഖാന്റെ പേര് മാറി ഉപയോഗിച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ എസ് പി സൗരഭ് ഉടനടി നടപടി സ്വീകരിച്ചു. അന്വേഷണത്തിന് ഉത്തരവിടുകയും ഇത് സംഭവിക്കാനുള്ള കാരണം കണ്ടെത്താന്‍ നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്.

ALSO READ: ‘കമ്മ്യൂണിസ്റ്റ് മാര്‍പ്പാപ്പ എന്ന് ചിലര്‍ വിമര്‍ശിച്ചിട്ടുണ്ട്, നിസ്വരായവര്‍ക്കൊപ്പം നിന്ന മനുഷ്യസ്‌നേഹി’; മാര്‍പ്പാപ്പയുടെ ഓര്‍മകള്‍ കൈരളിയോട് പങ്കുവെച്ച് എം എ ബേബി

UP Cop mistakenly name Judge as ‘accused’.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News