ഇതൊക്കെ ഏത് യൂണിവേഴ്സ്? ‘ജോണി ജോണി എസ് പപ്പയും’ ‘റെയിൻ റെയിൻ ​ഗോ എവെ’യും രാജ്യവിരുദ്ധമെന്ന വിചിത്രവാദവുമായി യു പി വിദ്യാഭ്യാസ മന്ത്രി

up educational minister against rain rain go away

എല്ലാവരും ചെറുപ്പത്തിലേ പാടിയു പഠിച്ചും വന്ന വരികളാണ് ‘ജോണി ജോണി എസ് പപ്പയും’ ‘റെയിൻ റെയിൻ ​ഗോ എവെ’യും. കുട്ടികൾ പഠിക്കുന്ന ഈ റൈമുകൾ ഒരിക്കലെങ്കിലും ചൊല്ലാത്തവരായി വളരെക്കുറച്ച് പേരേ കാണുകയുമുള്ളു. എന്നാൽ ഇപ്പോഴിതാ ഈ വരികൾ ഇന്ത്യൻ സംസ്കാരാത്തിന് ചേർന്നതല്ലെന്നും ഇവ രാജ്യ വിരുദ്ധമാണെന്നുമുള്ള വിചിത്ര വാദവുമായി രം​ഗത്തെത്തിയിരിക്കുകയാണ് യു പി വിദ്യാഭ്യാസ മന്ത്രി യോ​ഗേന്ദ്ര ഉപാധ്യായ.

വന്ന മഴയോട് തിരിച്ച് പോകാൻ പറയുന്നത് രാജ്യ വിരുദ്ധമാണത്രേ. ഇത് കുട്ടികൾക്ക് തെറ്റായ സന്ദേശം നൽകുന്നുവെന്നും വാ​ദമുണ്ട്. ജോണി ജോണി എസ് പപ്പാ കുട്ടികളെ കള്ളം പറയാൻ പ്രേരിപ്പിക്കുന്നുവെന്നാണ് മറ്റൊരു വാ​ദം. ജോണി ജോണി എസ് പപ്പായെപ്പറ്റിപ്പറഞ്ഞത് ഒരാഴ്ച മുന്നേയായിരുന്നു പിന്നീട് ഇന്നലെ ലക്നൗവിൽ നടന്ന ചടങ്ങിൽ രണ്ട് റൈമുകളേയും ചേർത്ത് വിചിത്രവാദം ഉന്നയിച്ചു.

Also read: തമിഴകത്ത് ഇനി വിജയ് യു​ഗം, മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

പാഠ പുസ്തകങ്ങളിൽ ഇത് പഠിപ്പിക്കാൻ പാടില്ലെന്നും അത് ഒഴിവാക്കണമെന്ന് പറഞ്ഞതായും വിവരങ്ങളുണ്ട്. വലിയ പ്രതിഷേധങ്ങളും വിമർശനങ്ങളുമാണ് ഇതിനെതിരെ ഉയർന്ന് വരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News