യുപി ഏറ്റുമുട്ടല്‍ വ്യാജം: അഖിലേഷ് യാദവ്

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പറയുന്ന ഏറ്റുമുട്ടല്‍ വ്യാജമാണെന്ന് അഖിലേഷ് യാദവ്. മുന്‍ എംപിയും ക്രിമിനല്‍ കേസ് പ്രതിയുമായ ആതിഖ് അഹമ്മദിന്റെ മകന്‍ അസദും ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ വ്യാജമാണെന്നാണ് അഖിലേഷ് ആരോപിക്കുന്നത്.

വ്യാജ ഏറ്റുമുട്ടലുകളിലൂടെ യഥാര്‍ത്ഥ പ്രശ്നങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ബിജെപിക്ക് കോടതിയില്‍ വിശ്വാസമില്ല. ഇന്നത്തെയും സമീപകാലത്തെയും ഏറ്റുമുട്ടലുകളും സമഗ്രമായി അന്വേഷിക്കണം, കുറ്റവാളികളെ വെറുതെ വിടരുത്. ശരിയോ തെറ്റോ എന്ന് തീരുമാനിക്കാന്‍ അധികാരത്തിന് അവകാശമില്ല. ബിജെപി സാഹോദര്യത്തിന് എതിരാണെന്നും അഖിലേഷ് ട്വീറ്റ് ചെയ്തു.

അസദിനൊപ്പം തലക്ക് അഞ്ചു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച ഗുലാം എന്നയാളും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ഡെപ്യൂട്ടി എസ്പിമാരായ നവേന്ദു, വിമല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരെയും കൊലപ്പെടുത്തിയത്. ഉമേഷ് പാല്‍ വധക്കേസുമായി ബന്ധപ്പെട്ട് യുപി പൊലീസ് സംഘം ആതിഖ് അഹമ്മദിനെ ഗുജറാത്തിലെ സബര്‍മതി ജയിലില്‍നിന്ന് പ്രയാഗ് രാജിലെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നിരുന്നു. അതിനിടെയാണ് ഏറ്റുമുട്ടലുണ്ടാവുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News