യുപിയിൽ മൂന്നുനില കെട്ടിടം തകർന്നുവീണ് അപകടം: 5 മരണം

lucknow up

ഉത്തർപ്രദേശിൽ മൂന്നുനില കെട്ടിടം തകർന്നുവീണ് അഞ്ച് പേർ മരിച്ചു. ലക്‌നൗവിലെ ട്രാൻസ്‌പോർട് നഗറിൽ ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം. ഇരുപത്തിയെട്ടിലധികം പേർക്ക് അപകടത്തിൽ പരിക്ക് പറ്റിയിട്ടുണ്ടെന്നാണ് വിവരം.

ALSO READ: പുതിയ ലുക്കിൽ ‘അറക്കൽ മാധവനുണ്ണി’; ‘വല്യേട്ടൻ’ പുതുക്കിയ പോസ്റ്റർ പുറത്തിറങ്ങി

കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നതായാണ് വിവരം. ഇവർക്കായുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്.
അപകടം നടക്കുമ്പോൾ കെട്ടിടത്തിന് സമീപം ഒരു ട്രക്ക് നിർത്തിയിട്ടിരുന്ന. ഇതും തകർന്നിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. പരിക്ക് പറ്റിയവർ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുകയാണ്. അതേസമയം അപകട കാരണം ഇപ്പോഴും അവ്യക്തമാണ്.

ALSO READ: ഒന്നാം വർഷ ബി.കോം വിദ്യാർഥിനി; പ്രായം 74, സ്റ്റാറായി തങ്കമ്മ

സ്ഥിതിഗതികൾ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ നിരീക്ഷിച്ചുവരികയാണെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. പരിക്കേറ്റവർക്ക് ആവശ്യമുള്ള ചികിത്സ നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് അദ്ദേഹം ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News