വിവാഹവാഗ്ദാനം നല്‍കി മലയാളി യുവതിയെ ദുബായില്‍വച്ച് പീഡിപ്പിച്ചു; ഉത്തര്‍പ്രദേശ് സ്വദേശി അറസ്റ്റില്‍

വിവാഹവാഗ്ദാനം നല്‍കി മലയാളി യുവതിയെ പീഡിപ്പിച്ച ഉത്തര്‍പ്രദേശ് സ്വദേശി അറസ്റ്റില്‍. ദുബായില്‍വച്ചാണ് സംഭവം നടന്നത്. ബറേലി സ്വദേശിയായ നദീം ഖാനാണ് (26) അറസ്റ്റിലായത്.

ദുബായില്‍ നദീം ഓടിച്ചിരുന്ന ബസിലെ കണ്ടക്ടറായിരുന്നു യുവതി. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കാമെന്ന് നദീം ഖാന്‍ യുവതിക്ക് വാഗ്ദാനം നല്‍കുകയും ചെയ്തു. ഇതിനിടെ യുവതി ഗര്‍ഭിണിയായി. ഇതോടെ നദീം ഖാന്‍ ഉത്തര്‍പ്രദേശിലേക്ക് കടന്നു.

ഇതോടെ നദീം ഖാന്‍ പീഡിപ്പിച്ചു എന്ന് കാണിച്ച് യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇരിക്കൂര്‍ സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ കെ.വി സത്യനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നദീം ഖാനെ അറസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News