വിദ്യാര്‍ഥികള്‍ക്ക് ഉള്‍പ്പെടെ നിരോധിത പുകയില ഉത്പന്നങ്ങള്‍ വിറ്റു; പത്തനംതിട്ടയിൽ യു പി സ്വദേശികൾ പിടിയിൽ

panmasala-arrest

പത്തനംതിട്ടയിൽ കടയുടെ മറവില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഉള്‍പ്പെടെ നിരോധിത പുകയില ഉത്പന്നങ്ങള്‍ കച്ചവടം നടത്തിയിരുന്ന യുപി സ്വദേശികളായ രണ്ട് പേര്‍ എക്‌സൈസിന്റെ പിടിയിലായി. കാവുംഭാഗം- ചാത്തന്‍കേരി റോഡില്‍ പെരിങ്ങര പാലത്തിന് സമീപമുള്ള കടയുടെ ഉടമയും ഇയാളുടെ സഹായിയുമാണ് പിടിയിലായത്.

Read Also: ജയ് ഷായെന്ന് നടിച്ച് മണിപ്പൂര്‍ എംഎല്‍എമാരില്‍ നിന്നും കോടികള്‍ ആവശ്യപ്പെട്ടു, മൂന്ന് പേര്‍ പിടിയില്‍!

ഇവര്‍ കുടുംബസമേതം താമസിക്കുന്ന പെരിങ്ങരയിലെ വീട്ടില്‍ നിന്നും ഒരു ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. എക്‌സൈസ് സി ഐ രാജേന്ദ്രന്റെ നേതൃത്വത്തില്‍ ഉള്ള സംഘം നടത്തിയ റെയ്ഡില്‍ ആണ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്.

Read Also: സുദിക്ഷയ്ക്കൊപ്പം ഉണ്ടായിരുന്ന യുവാവിനെ ചോദ്യം ചെയ്തു; നൽകിയത് മൂന്ന് വ്യത്യസ്ത മൊഴികൾ; ഇന്ത്യന്‍ വംശജയുടെ തിരോധാനത്തിൽ ദുരൂഹത

News Summary: Two UP natives were arrested by the excise department for selling banned tobacco products, including to school students, under the cover of a shop.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News