സഹപ്രവര്‍ത്തകയുമായി വിവാഹം അടുത്തമാസം; പൊലീസുകാരന് ദാരുണാന്ത്യം, മൃതദേഹത്തിന് അരികില്‍ പൊട്ടിക്കരഞ്ഞ് നവവധു

യുപിയില്‍ ഗുണ്ടാനോതാവിന്റെ വെടിയേറ്റ് പൊലീസ് കോണ്‍സ്റ്റബിളിന് ദാരുണാന്ത്യം. 30കാരനായ സച്ചിന്‍ രാത്തിയാണ് കൊല്ലപ്പെട്ടത്. സഹപ്രവര്‍ത്തകയും കോണ്‍സ്റ്റബിളുമായ കോമള്‍ ദേശ്‌വാളുമായി അടുത്ത മാസം വിവാഹം നടക്കാനിരിക്കെയാണ് സച്ചിന്റെ മരണം. സച്ചിന്റെ ചിതയ്ക്കരികിലിരുന്ന് കരയുന്ന കോമളിന്റെ ദൃശ്യങ്ങള്‍ കണ്ടുനില്‍ക്കുന്നവരെയും കണ്ണീരിലാഴ്ത്തുന്നതാണ്. വധകേസില്‍ പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ അശോക് യാദവ് എന്നയാളുടെ വെടിയേറ്റാണ് സച്ചിന് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം കനൗജില്‍ നടന്ന ഏറ്റുമുട്ടലില്‍ സച്ചിന്റെ തുടയില്‍ വെടിയേല്‍ക്കുകയായിരുന്നു. അമിത രക്തശ്രാവം മൂലമാണ് മരണം സംഭവിച്ചത്.

ALSO READ: എന്നെ ഇത്രയും കാലം വളര്‍ത്തിക്കൊണ്ടു വന്ന വ്യക്തിയാണ്, മോശം പറയാൻ എനിക്ക് കഴിയില്ല; ഗോപി സുന്ദറിനെ കുറിച്ച് വീണ്ടും അഭയ ഹിരണ്മയി

സച്ചിന്റെ മരണാനന്തര ചടങ്ങുകള്‍ നടക്കുന്നതിനിടയില്‍ അദ്ദേഹത്തിന്റെ പിതാവ് വേദ്പാല്‍ രാത്തിയെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന കോമള്‍ പൊട്ടിക്കരയുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അശോക് യാദവിനെ അറസ്റ്റ് ചെയ്യാന്‍ നിയോഗിക്കപ്പെട്ട നാലംഗ പൊലീസ് സംഘത്തിലൊരാളായിരുന്നു സച്ചിന്‍. ഇരുപതോളം കേസുകളില്‍ പിടികിട്ടാപുള്ളിയായ യാദവിനെ അയാളുടെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്യുന്നതിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഇയാള്‍ക്കെതിരെ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. അശോകും മകന്‍ അഭയും പൊലീസിനെതിരെ വെടിയുതിര്‍ത്തു.

ALSO READ: തൃശൂരില്‍ യുവാവിന് ലഹരി മാഫിയയുടെ ക്രൂര മര്‍ദനം

സച്ചിനെ രക്തസാക്ഷിയായി പ്രഖ്യാപിക്കണം. സച്ചിന്റെ മരണത്തിന് ഉത്തരവാദികളായവരെയും ഇതുപോലെ ശിക്ഷിക്കണം. സച്ചിന് സംഭവിച്ചത് അവര്‍ക്കും സംഭവിക്കണം. നീതി വേണം എന്നാണ് സച്ചിന്റെ കുടുംബത്തിന്റെ പ്രതികരണം.

ALSO READ: ദില്ലിയില്‍ ഇസ്രയേല്‍ എംബസിക്ക് സമീപം പൊട്ടിത്തെറി ശബ്ദം; പൊലീസ് സംഘം സ്ഥലത്തെത്തി

യോഗി ആദിത്യനാഥ് അധികാരത്തിലെത്തിയ ശേഷം 16 പൊലീസുകാരാണ് ക്രിമിനലുകളുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. 1500 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഈ കാലയളവില്‍ പൊലീസും ക്രിമിനലുകളുമായി 11,808 ഏറ്റുമുട്ടലുകള്‍ നടന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here