യുപിയിൽ കാമുകിയെ കൊലപ്പെടുത്തി മൃതദേഹം ടാങ്കിനുള്ളിൽ സൂക്ഷിച്ചു; സുഹൃത്ത് അറസ്റ്റിൽ

ഉത്തര്‍പ്രദേശില്‍ കാമുകിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീട്ടിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്ത്‌ അരവിന്ദനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രയാഗ് രാജിലെ യമുനപാരിലാണ് സംഭവം. പ്രതിയുടെ വീട്ടില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ജലസംഭരണിയിയിലാണ് 35കാരിയായ രാജ് കേസറിന്റെ മൃതദേഹം ഒളിപ്പിച്ചത്.

മെയ് 30-ാം തീയതി മുതല്‍ യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് യുവതിയുടെ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. രണ്ടാഴ്ച മുന്‍പാണ് പ്രതി കൃത്യം നടത്തിയതെന്ന് പൊലീസ് അറിയിച്ചു.

Also Read: മണിപ്പൂരില്‍ ബോംബുകളും തോക്കുകളും ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെത്തി സൈന്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here