വെറും നാടകമല്ല ‘ഹൈ വോള്‍ട്ടേജ്’ നാടകം; യുപിയില്‍ നടുറോഡിലിരുന്ന് യുവതിയുടെ പ്രകടനം, വീഡിയോ വൈറല്‍

ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ നടുറോഡില്‍ വിചിത്രമായ അഭ്യാസവുമായി യുവതി. ലോഹിയ ആശുപത്രിക്ക് മുന്നിലാണ് സംഭവം. രാത്രി പതിനൊന്ന് മണിയോടെ വിഭൂതി ഖാന്ത് പ്രദേശത്ത് നടന്ന ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ALSO READ: കുറുപ്പുംപടിയിൽ സഹോദരിമാരെ പീഡിപ്പിച്ചത് അമ്മയുടെ ആൺ സുഹൃത്ത്; വിവരം അറിഞ്ഞിട്ടും മറച്ച് വച്ച് അമ്മ, പുറത്ത് വന്നത് കുട്ടികൾ സുഹൃത്തുക്കൾക്ക് അയച്ച കത്തിലൂടെ

പാതിരാത്രിയില്‍ നടുറോഡിലിരിക്കുകയാണ് ഒരു യുവതി. പിന്നാലെ തലയിട്ട് കറക്കുകയാണ്. ഇതിനൊപ്പം ചിലപ്പോള്‍ കൈകളും ചുഴറ്റുന്നത് കാണാം. ഇത് കണ്ട് ആളുകള്‍ കൂടുകയും അതിലൊരാള്‍ ഈ ദൃശ്യങ്ങള്‍ ഒരാള്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. ഈ സ്ത്രീയുടെ അടുത്തായി ഒരു കറുത്ത ബാഗും കാണാം. ഇവര്‍ക്ക് സമീപത്ത് കൂടെ വാഹനങ്ങളും കടന്ന് പോവുന്നത് കാണാം.

ALSO READ: യു ഡി എഫ്- ബി ജെ പി കൂട്ടുകെട്ട് പൊളിഞ്ഞു; കോട്ടയം കിടങ്ങൂര്‍ പഞ്ചായത്തില്‍ എല്‍ ഡി എഫ് അവിശ്വാസം പാസായി

ഇരുപത് മിനിറ്റോളമാണ് യുവതിയുടെ പ്രകടനം നടന്നത്. ഇതോടെ ഗതാഗത കുരുക്കുണ്ടാവുകയും പിന്നാലെ പൊലീസ് സ്ഥലത്തെത്തുകയും ചെയ്തു. തുടര്‍ന്ന് ഇവരെ റോഡില്‍ നിന്നും മാറ്റി. എന്താണ് സ്ത്രീ ഇത്തരത്തില്‍ പെരുമാറാന്‍ കാരണമെന്ന് വ്യക്തമല്ല. യുവതിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.

ALSO READ: ‘കേന്ദ്രം ഇൻസെന്റീവ് കൂട്ടേണ്ട, സംസ്ഥാനത്തിന്റെ ഓണറേറിയം വർദ്ധിപ്പിക്കണമെന്നാണ് ആവശ്യം’; എസ് യു സി ഐ യുടെ ഈ നിലപാടിന് പിന്നിൽ രാഷ്ട്രീയമെന്ന് മന്ത്രി വീണ ജോർജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News