
വിവാഹത്തിൽ നിന്ന് പിന്മാറി, യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി ആൺസുഹൃത്ത്. കുശിനഗറിലെ രാംകോള പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഉറങ്ങി കിടക്കുകയായിരുന്ന 23കാരിയായ കാജലിനും അമ്മ ലീലാവതിയ്ക്കും യുവതിയ്ക്കും നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ യുവതിയുടെ അമ്മയ്ക്ക് പൊള്ളലേറ്റു.
അമ്മ ഇപ്പോഴും ഗോരഖ്പൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. വീടിന്റെ മേൽക്കൂര വഴി കയറിയ പ്രതികൾ സ്ലൈഡിംഗ് വിൻഡോ വഴിയാണ് അകത്തേക്ക് കടന്നത്. പ്രധാനവാതിൽ അകത്ത് നിന്ന് പൂട്ടിയതിനാൽ ആണ് വിൻഡോ വഴി അകത്ത് കടന്നതെന്ന് പൊലീസ് അനുമാനം. ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മയുടെയും മകളുടെയും മേൽ ആസിഡ് ഒഴിച്ചതിന് ശേഷം പ്രതികൾ കടന്നുകളഞ്ഞു.
ഇരുവരുടേയും നിലവിളി കേട്ട് ഓടിയെത്തിയ പ്രതികൾ ആദ്യം ഹെൽത്ത് സെന്ററിലും പിന്നീട് മെഡിക്കൽ കോളേജിലും എത്തിച്ചു. ഇരുവരുടേയും നിലഗുരുതരമായതിനെ തുടർന്നാണ് ഗോരഖ്പൂരിലേക്ക് മാറ്റിയത്. എന്നാൽ, കാജൾ അവിടെ വച്ച് തന്നെ മരണപ്പെട്ടു. സംഭവത്തിൽ കുശിനഗർ സ്വദേശികളായ ഛോട്ടേലാൽ ഖാർവാർ അനൂജ് കുശ്വാഹ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കാജലുമായി പ്രണയത്തിലായിരുന്ന ഛോട്ടേലാൽ, കാജലിന്റെ വിവാഹം മറ്റൊരിടത്ത് ഉറപ്പിച്ചതാണ് പ്രകോപന കാരണം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

