പലസ്‌തീൻ ജനത എവിടേക്കും ഓടി പോകാൻ ഉദ്ദേശിച്ചിട്ടില്ല, ഇത് ഞങ്ങളുടെ രാജ്യം ഇവിടെ തന്നെ തുടരും: കെയ്‌റോ ഉച്ചകോടിയിൽ പ്രസിഡൻ്റ് മഹമൂദ് അബ്ബാസ്

പലസ്‌തീൻ ജനത എവിടേക്കും ഓടി പോകാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് പ്രസിഡന്റ് മഹമൂദ് അബ്ബാസ്. ഇത് തങ്ങളുടെ മാതൃരാജ്യമാണെന്നും തങ്ങൾ ഇവിടെ തന്നെ തുടരുമെന്നും ഈജിപ്തിലെ കെയ്‌റോ അറബ് ഉച്ചകോടിയുടെ ആമുഖ പ്രസംഗത്തിൽ പലസ്തീൻ പ്രസിഡൻ്റ് വ്യക്തമാക്കി.

ALSO READ: ഇനി താമസം ചെന്നൈയിൽ, ആമിർഖാൻ്റെ ഈ തീരുമാനത്തിന് പിറകിൽ അമ്മ, പ്രാർത്ഥനയുമായി ആരാധകർ

പശ്ചിമേഷ്യയിൽ സമാധാനം സ്ഥാപിക്കാനുള്ള കെയ്‌റോ ഉച്ചകോടിയിൽ ഇസ്രയേലിനെതിരെ അറബ് രാഷ്ട്രങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. ഇസ്രയേൽ നടപടിയിൽ അറബ് രാജ്യങ്ങൾ അപലപിച്ചു. എന്നാൽ ഉച്ചകോടിയിൽ നിന്ന് വിട്ട് നിൽക്കുകയാണ് അമേരിക്ക ചെയ്തത്. ഇതോടെ സംയുക്ത പ്രസ്താവന ഇല്ലാതെ ഉച്ചകോടി പിരിഞ്ഞു.

ALSO READ: ഇനി താമസം ചെന്നൈയിൽ, ആമിർഖാൻ്റെ ഈ തീരുമാനത്തിന് പിറകിൽ അമ്മ, പ്രാർത്ഥനയുമായി ആരാധകർ

ഗാസയിൽ ഇപ്പോഴും ഇസ്രയേലിന്റെ ക്രൂരത തുടരുകയാണ്. ആക്രമണം തുടരുമെന്ന് ഇസ്രയേൽ വ്യക്തമാക്കുകയും, ഒഴിഞ്ഞു പോകാൻ നിർദേശം പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം ഗാസയിലേക്ക് സഹായവുമായി കൂടുതൽ ട്രക്കുകൾ ഇന്നെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News