ട്രാക്കിലെ ബോഗികൾ നീക്കി: യാത്രക്കാരുടെ ബന്ധുക്കളെ കൊണ്ടുവരാൻ പ്രത്യേക ട്രെയിന്‍

ഒഡീഷിയല്‍ ബാലസോറില്‍ ട്രെയിന്‍ അപകടം നടന്ന സ്ഥലത്തെ പാളത്തില്‍  പുനരുദ്ധാരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.  1000 ലേറെ തൊഴിലാളികൾ സ്ഥലത്ത് ജോലി ചെയ്യുന്നുണ്ട്. അപകടത്തില്‍ തകര്‍ന്ന ബോഗികള്‍  ട്രാക്കില്‍ നിന്ന് നീക്കം ചെയ്തതായി സൗത്ത് ഈസ്‌റ്റേൺ റയിൽവേ അറിയിച്ചു.

ട്രാക്കിന്‍റെ പുനർ നിർമ്മാണത്തിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ റെയിൽവേ എല്ലാ മുൻകൈയും യുദ്ധകാലാടിസ്ഥാനത്തിൽ സ്വീകരിക്കുന്നുണ്ടെന്നും  എത്രയും പെട്ടെന്ന് ഗതാഗതം പുന:സ്ഥാപിക്കുമെന്നും റെയിൽവേ വ്യക്തമാക്കി.

ALSO READ: പോത്തിനെയും കാളയേയും ഭക്ഷിക്കാമെങ്കില്‍ പശുവിനെ എന്തിന് ഒ‍ഴിവാക്കണം: കര്‍ണാടക മന്ത്രി

പരുക്കേറ്റവർക്ക് വിദഗ്ധ ചികിത്സ നൽകാനായി ദില്ലി എയിംസിൽ നിന്ന് മെഡിക്കൽ വിദഗ്ധരുടെ സംഘം അപകട സ്ഥലത്ത് എത്തും. 1000-ലധികം പരിക്കേറ്റവർക്കും ഗുരുതരാവസ്ഥയിലുള്ള 100 രോഗികൾക്കും ചികിത്സ നൽകുന്നതിനായിട്ടാണ് മെഡിക്കൽ ഉപകരണങ്ങളുമായി വിദഗ്ധരുടെ സംഘം ഒഡീഷയിലേക്ക് എത്തുന്നത്.

കുടുങ്ങി കിടക്കുന്നവരെ കൊണ്ടുപോകുന്നതിനായി ബാലസോർ-ഹൗറ, ഭദ്രക്-ചെന്നൈ എന്നീ  പ്രത്യേക ട്രെയിനുകൾ ഏര്‍പ്പെടുത്തി.  അപകടത്തിൽപ്പെട്ട യാത്രക്കാരുടെ ബന്ധുക്കളെ കൊണ്ടു വരാൻ ഹൗറയിൽ നിന്ന് ബാലസോറിലേക്ക് പ്രത്യേക ട്രെയിൻ. റെയിൽവേ ഡോക്ടർമാർ പരിക്ക് ഏറ്റവരെ ചികിത്സി നല്‍കി വരികയാണ്.

ALSO READ: ടോർച്ച് വെളിച്ചത്തിൽ പെരുപാമ്പിനെ പിടികൂടി നാട്ടുകാർ ( വീഡിയോ)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News