എടിഎം കാര്‍ഡും പേഴ്‌സുമെടുത്തോ! യുപിഐ പണിമുടക്കി

upi transaction

രാജ്യത്ത് യുപിഐ മുഖേനയുള്ള ഡിജിറ്റല്‍ പെയ്മന്റുകള്‍ സ്തംഭിച്ചു. സാങ്കേതിക തകരാറാണ് ഇതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസിലെ തടസം മൂലം ഫോണ്‍പേ, പേടിഎം, ഗൂഗിള്‍ പേ ഉപഭോക്താക്കളാണ് വലഞ്ഞത്. പണം അയയ്ക്കാനോ സ്വീകരിക്കാനോ കഴിയാത്ത ബുദ്ധിമുട്ടാണ് ഉണ്ടായതെന്ന് ദശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ALSO READ: ‘വെല്ലുവിളികള്‍ മറികടന്ന് സര്‍ക്കാര്‍ മുന്നോട്ട്’; വയനാട് പുനരധിവാസം ഒരുമിച്ച്, ഒറ്റക്കെട്ടായി നമ്മള്‍ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി

ഇടപാടുകള്‍ നടത്താന്‍ ബുദ്ധിമുട്ടുണ്ടായതായി നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യയും വ്യക്തമാക്കിയിട്ടുണ്ട്. എന്‍സിപിഐ നേരിടുന്ന സാങ്കേതിക പ്രശ്‌നങ്ങള്‍ യുപിഐ ഇടപാടിലും നിഴലിക്കുന്നുണ്ടെന്നാണ് എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അസൗകര്യത്തില്‍ ഖേദമറിയിച്ച എന്‍പിസിഐ പ്രശ്‌നം പരിഹരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും അറിയിച്ചിട്ടുണ്ട്.

ALSO READ: “അഞ്ചാറ് വര്‍ഷം കൊണ്ട് ഇന്ത്യയ്ക്കുണ്ടായത് പുരോഗതിയാണോ അധോഗതിയാണോയെന്ന് സംശയം”: ടൊവിനോ തോമസ്

ലക്ഷകണക്കിന് പേരാണ് നിലവില്‍ യുപിഐ സേവനം ഇടപാടുകള്‍ക്കായി ഉപയോഗിക്കുന്നത്. 76 ശതമാനത്തോളം പേര്‍ പേയ്‌മെന്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ 23 ശതമാനം പേര്‍ക്ക് ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ കഴിയില്ലെന്നും അറിയിച്ചതായി ഡൗണ്‍ഡിറ്റക്ടര്‍ റിപ്പോര്‍ട്ട് പറയുന്നു. സമൂഹമാധ്യമങ്ങളില്‍ ഇതേ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News