
യുപിഐ ഐഡികളിൽ സ്‍പെഷ്യൽ ക്യാരക്ടറുകൾഉണ്ടെങ്കിൽ നാളെ മുതൽ ഇടപാടുകൾ നടത്താൻ കഴിയില്ല. യുപിഐ ഐഡികളിൽ സ്‍പെഷ്യൽ ക്യാരക്ടറുകൾ അനുവദിക്കില്ലെന്ന് നാഷണൽ പേയ്‌മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അറിയിച്ചിരുന്നു. യുപിഐ ഐഡികളിലോ ഇടപാട് ഐഡികളിലോ സ്‍പെഷ്യൽ ക്യാരക്ടറുകൾ ഉണ്ടെങ്കിൽ 2025 ഫെബ്രുവരി 1-ന് ശേഷം പേയ്‌മെന്‍റുകൾ നടത്താനാകില്ല എന്ന് എൻപിസിഐ വ്യക്തമാക്കി. യുപിഐ ഐഡിയിൽ സ്‍പെഷ്യൽ കാര്യക്ടറുകൾ ഉണ്ടെങ്കിൽ അവ മാറ്റണമെന്നാണ് നിർദേശം.
ജനുവരി 9- ന് യുപിഐ ഇടപാടുകളിലെ മാറ്റത്തെ എൻപിസിഐ ഒരു സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ഫെബ്രുവരി 1 മുതൽ യുപിഐ ഇടപാട് ഐഡിയിൽ ആൽഫാന്യൂമെറിക് മാത്രമേ ഉപയോഗിക്കാവൂ എന്ന് സർക്കുലറിൽ വ്യക്തമാക്കിയിരുന്നു. അക്കങ്ങളും അക്ഷരങ്ങളും മാത്രമേ അതിൽ ഉണ്ടാകാൻ പാടുള്ളൂ. പ്രത്യേക ക്യാരക്ടര്‍ ഉണ്ടാകരുത്. ഇടപാട് ഐഡിയിൽ പ്രത്യേക ക്യാരക്ടറുകൾ ഉണ്ടെങ്കിൽ സിസ്റ്റം അത് തള്ളും.
നിലവിലുള്ള യുപിഐ ഐഡിയിൽ എന്തെങ്കിലും സ്‍പെഷ്യൽ ക്യാരക്ടറുകൾ ഉണ്ടെങ്കിൽ അത് എഡിറ്റ് ചെയ്യാം. ഈ ഫീച്ചർ ഉപയോഗിച്ച് സ്‍പെഷ്യൽ ക്യാരക്ടറുകൾ മാറ്റുക. ഇത് മാറ്റിയില്ലെങ്കിൽ ഫെബ്രുവരി 1 മുതൽ യുപിഐ പേയ്‌മെന്‍റുകൾ നടത്താൻ കഴിയില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here