നിങ്ങളുടെ മൊബൈൽ നമ്പർ ഇങ്ങനെയാണോ? എങ്കിൽ ഏപ്രിൽ 1 മുതൽ ഫോൺപേ, ഗൂഗിൾ പേ, എന്നിവ പ്രവർത്തനരഹിതമാകും

UPI

പുതിയ സാമ്പത്തിക വർഷം ഏപ്രിൽ 1 മുതൽ ആരംഭിക്കുമ്പോൾ ഗൂഗിൾ പേ, ഫോൺപേ, പേടിഎം മുതലായ യുപിഐ ആപ്പുകളിൽ പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരും. യുപിഐയുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പറുകൾ നിശ്ചിത കാലയളവായി സജീവമല്ലെങ്കിൽ ഈ നമ്പറുകൾ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് നീക്കം ചെയ്യുമെന്ന് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ‌പി‌സി‌ഐ) അറിയിച്ചു.

ബാങ്ക് അക്കൗണ്ട് ഇപ്പോൾ ബന്ധപ്പിച്ചിരിക്കുന്നത് ഒരു നിഷ്‌ക്രിയ മൊബൈൽ നമ്പറുമായാണെങ്കിൽ, അത് നീക്കം ചെയ്യപ്പെടും. ദിനംപ്രതി സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം

Also Read: ഇന്ത്യന്‍ സര്‍ക്കാരിനെതിരെ എക്‌സ് കര്‍ണാടക ഹൈക്കോടതിയില്‍; കാരണമിതാണ്!

ബാങ്ക് അക്കൗണ്ടുകളിൽ നിഷ്‌ക്രിയമായ മൊബൈൽ നമ്പറുകൾ ലിങ്ക് ചെയ്തിരിക്കുന്നത് യുപിഐ സംവിധാനങ്ങളിൽ സാങ്കേതിക തകരാറുകൾ സൃഷ്ടിക്കുന്നതായും. നിഷ്‌ക്രിയമായ നമ്പരുകൾ ടെലികോം ദാതാക്കൾ മറ്റൊരാൾക്ക് നൽകുന്നത് തട്ടിപ്പിനുള്ള വഴികൾ തുറന്നേക്കാം എന്നും പറയുന്നു.

ഇനി മുതൽ UPI ഇടപാടുകൾ കൃത്യമായി നടക്കണമെങ്കിൽ ബാങ്കുമായി ലിങ്ക് ചെയ്തിരിക്കുന്ന മൊബൈൽ നമ്പർ സജീവമായിരിക്കണം.

Also Read: ഇനി മത്സരം വമ്പന്മാരുമായി; 5 ജിയിലേക്ക് മാറാനൊരുങ്ങി ബിഎസ്എൻഎൽ

നിങ്ങളുടെ നമ്പർ ഇപ്പോഴും സജീവമാണോ എന്ന് അറിയുന്നതിനായി ടെലികോം ദാതാവിനെ ബന്ധപ്പെടാം. നമ്പർ സജീവമല്ലെങ്കിൽ അത് റീചാർജ് ചെയ്ത് സജീവമാക്കാവുന്നതാണ്. അതല്ല എങ്കിൽ ബാങ്ക് അക്കൗണ്ടിൽ ഇപ്പോൾ ലിങ്ക് ചെയ്തിരിക്കുന്ന നമ്പർ നിഷ്ക്രിയമാണെങ്കിൽ അത് മാറ്റി പുതിയ നമ്പർ ലിങ്ക് ചെയ്യുക.

പ്രവർത്തനരഹിതമായ മൊബൈൽ നമ്പറുകളുടെ രേഖകൾ എല്ലാ ആഴ്ചയും പരിഷ്കരിക്കണമെന്ന് എൻ‌പി‌സി‌ഐ ബാങ്കുകളോടും യുപിഐ ആപ്ലിക്കേഷനുകളോടും നിർദ്ദേശിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News