
അലസമായ ഒരു ഞായറാഴ്‍ച്ചയ്ക്കായി ഒരുങ്ങുകയാണ് നമ്മളെല്ലാവരും. രാവിലെ ഒന്ന് വൈകി എഴുന്നേറ്റ് ശേഷം നല്ലൊരു പ്രഭാത ഭക്ഷണം കഴിക്കുവാൻ ആരാണ് ആഗ്രഹിക്കാത്തത്. അതും എളുപ്പത്തിൽ ഉണ്ടാക്കാവുന്ന രുചികരമായ ഭക്ഷണം. അങ്ങനെയുള്ള ഒരു മികച്ച വിഭവമാണ് ഉപ്പിൽ വെന്ത ഇറച്ചി. പരമ്പരാഗതമായി മധ്യ കേരളത്തിൽ ക്രിസ്തീയ ഭവനങ്ങളിൽ ഞായറാഴ്ച പുട്ടിനൊപ്പം കഴിക്കുന്ന, വളരെ കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഈ വിഭവം എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
Also Read: കുക്കുമ്പർ നല്ലതാണോ എന്ന് എളുപ്പത്തിൽ കണ്ടെത്താം; ഈ ടിപ്പ് അറിഞ്ഞുവെച്ചാൽ പണികിട്ടില്ല!
ആവശ്യമായ ചേരുവകൾ
ഇറച്ചി – ഒരു കിലോ
ഉപ്പു-ആവശ്യത്തിന്
മഞ്ഞൾപ്പൊടി-ഒന്നര സ്പൂൺ
സവാള-രണ്ടെണ്ണം മുറിച്ചത്
ഇഞ്ചി അരച്ചത് -ഒരെണ്ണം
വെളുത്തുള്ളി അരച്ചത്- രണ്ടെണ്ണം ,
കുരുമുളകുപൊടി-ഒന്നര സ്പൂൺ
കറിവേപ്പില -പാകത്തിന്
പച്ചമുളക് -പാകത്തിന്
വെളിച്ചെണ്ണ-പാകത്തിന്
തയ്യാറാക്കുന്ന വിധം:
കഴുകിയ ഇറച്ചിയിൽ ഉപ്പ്, മഞ്ഞൾപ്പൊടി,സവാള, കുരുമുളക്, വെളുത്തുള്ളി, ഇഞ്ചി, കറിവേപ്പില, പച്ചമുളക് എന്നിവ ചേർത്ത് നന്നായി മാരിനേറ്റ് ചെയ്യുന്നു. തുടർന്ന് അടുപ്പിൽ കുറഞ്ഞ തീയിൽ മൂടിവെച്ച് വേവിക്കുന്നു. മാംസം വെള്ളം വിട്ട് നന്നായി പാകം ആയി വരുമ്പോൾ, അല്പം എണ്ണയും കറിവേപ്പിലയും കൂടി ചേർത്ത് തയ്യാറാക്കുന്നു. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന വിഭവത്തിൽ വളരെ കുറച്ച് മാത്രം എണ്ണയിടുന്നതിനാൽ ഒരു രുചിയോടപ്പം ആരോഗ്യത്തിനും നല്ലതായി കരുതപ്പെടുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

