സിവില്‍ സര്‍വീസ് ഫലം പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്ക് ശക്തി ദുബെയ്ക്ക്, ആദ്യ നൂറിൽ നിരവധി മലയാളികളും

2024ലെ സിവില്‍ സര്‍വീസ് ഫലം പ്രസിദ്ധീകരിച്ചു. ആദ്യ നൂറ് റാങ്കുകളില്‍ നിരവധി മലയാളികള്‍ ഇടംപിടിച്ചു. യുപി പ്രയാഗ് രാജ് സ്വദേശിനി ശക്തി ദുബെയ്ക്കാണ് ഒന്നാം റാങ്ക്. ഹരിയാന സ്വദേശി ഹര്‍ഷിത ഗോയല്‍ രണ്ടാം റാങ്ക് നേടി. 1,009 ഉദ്യോഗാര്‍ത്ഥികളാണ് സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ വിജയം കരസ്ഥമാക്കിയത്.

5,83,213 പേര്‍ പ്രിലിമിനറി പരീക്ഷ എഴുതിയവരില്‍ മെയിന്‍ പരീക്ഷയും വ്യക്തിഗത അഭിമുഖവും കടന്ന് എത്തിയ 2845 ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും 1009 പേരാണ് സിവില്‍ സര്‍വ്വീസ് വിജയം നേടിയത്. ഉത്തര്‍പ്രദേശ് പ്രയാഗ് രാജ് സ്വദേശിനിയും അലഹാബാദ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥിനിയുമായിരുന്ന ശക്തി ദുബെയ്ക്കാണ് ഒന്നാം റാങ്ക്. ഹരിയാന സ്വദേശിനിയും എംഎസ് യൂണിവേഴ്സിറ്റി ബറോഡയില്‍ നിന്നും ബികോം ബിരുദവും നേടിയ ഹര്‍ഷിത ഗോയലിനാണ് രണ്ടാം റാങ്ക്. വെല്ലൂരിലെ വിഐടി ബിടെക് ബിരുദധാരി ഡോംഗ്രെ അര്‍ചിത് പരാഗ് മൂന്നാം റാങ്കും അഹമ്മദാബാദിലെ ഗുജറാത്ത് ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് നേടിയ ഷാ മാര്‍ഗി ചിരാഗ് നാലാം റാങ്കും ദില്ലി ഗുരു ഗോബിന്ദ് സിംഗ് ഇന്ദ്രപ്രസ്ഥ സര്‍വകലാശാല ബിടെക് ബിരുദധാരി ആകാശ് ഗാര്‍ഗ് അഞ്ചാം റാങ്കും നേടി.

ALSO READ: ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂരിൽ ബിജെപി സംസ്ഥാന അധ്യക്ഷന്റെ റീൽസ് ചിത്രീകരണം; രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി

ആദ്യ നൂറ് റാങ്കുകളില്‍ നിരവധി മലയാളികളും ഇടംപിടിച്ചിട്ടുണ്ട്. 33ആം റാങ്ക് നേടിയ ആല്‍ഫ്രഡ് തോമസ് , 45ാം റാങ്ക് നേടിയ മാളവിക ജി.നായര്‍ , 47ആം റാങ്ക് നേടിയ ജി പി നന്ദന, 54ആം റാങ്ക് നേടിയ സോണറ്റ് ജോസ്, 81ആം റാങ്ക് നേടിയ റീനു അന്ന മാത്യു, 95ആം റാങ്ക് നേടിയ ദേവിക പ്രിയദര്‍ശിനി എന്നിവരാണ് മലയാളികള്‍ക്ക് അഭിമാനമായി മാറിയത്. ഐഎഎസ്, ഐഎഫ്എസ്, ഐപിഎസ്, സെന്‍ട്രല്‍ സര്‍വീസ്, ഗ്രൂപ് എ, ഗ്രൂപ്പ് ബി സര്‍വീസുകളിലേക്കാണ് പരീക്ഷ നടത്തിയത്. ജനറല്‍ വിഭാഗത്തില്‍ 335 പേരും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുന്‍ഗണനാ വിഭാഗങ്ങളില്‍ നിന്ന് 109 പേരും ഒബിസി വിഭാഗത്തില്‍ നിന്ന് 318 പേരും എസ്സി വിഭാഗത്തില്‍ നിന്ന് 160 പേരും എസ്ടി വിഭാഗത്തില്‍ നിന്ന് 87 പേരുമടക്കമാണ് 1009 പേരുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിജയം നേടിയ ഉദ്യോഗാര്‍ത്ഥികളില്‍ 725 പേര്‍ പുരുഷന്മാരും 284 സ്ത്രീകളുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News