ഈസ്റ്റർ ദിനത്തിൽ പരീക്ഷ നടത്തി കേന്ദ്രസർക്കാർ; സി ബി എസ് ഇ റിക്രൂട്മെന്റ് പരീക്ഷകൾ ഇന്ന്

CBSE Recruitment

ഈസ്റ്റർ ദിനത്തിൽ പരീക്ഷ നടത്തി കേന്ദ്രസര്‍ക്കാര്‍. അവധി ദിനത്തിൽ നടത്തുന്ന പരീക്ഷയിൽ ബുദ്ധിമുട്ടിലായി ഉദ്യോഗാർത്ഥികൾ. രാജ്യവ്യാപകമായി രണ്ട് പരീക്ഷകളാണ് സിബിഎസ്ഇ ഇന്ന് നടത്തുന്നത്. സൂപ്രണ്ട്, ക്ളാർക്ക് തുടങ്ങിയ തസ്തികകളിലേക്കുള്ള ഡിഗ്രീ ലെവല്‍, പ്ലസ്ടു ലെവല്‍ പരീക്ഷയാണ് ഇന്ന് സി ബി എസ് ഇ നടത്തുന്നത്.

രാവിലെ 9.30 മുതൽ 12.30 വരെയും, ഉച്ചക്ക് 2 മുതൽ 5 മണി വരെയുമാണ് പരീക്ഷകൾ. രാജ്യവ്യാപകമായി നടത്തുന്ന പരീക്ഷ, കേരളത്തിലെ വിവിധ സെന്ററുകളിൽ ആരംഭിച്ചു കഴിഞ്ഞു. പി എസ് സി അടക്കം ആഘോഷ അവധി ദിനങ്ങളിൽ പരീക്ഷ നടത്താറില്ല. ഉദ്യോ​ഗാർഥികളുടെ ബുദ്ധിമുട്ടുകൾ പരി​ഗണിക്കാതെയാണ് സി ബി എസ് ഇ അവധി ദിനത്തിൽ പരീക്ഷ നടത്തുന്നത്.

Also Read: ‘ജമാഅത്തെ ഇസ്ലാമിയുടെ ആശയങ്ങൾ മതനിരപേക്ഷ രാഷ്ട്രീയത്തിന് ചേർന്നതല്ല’: എളമരം കരീം

ഇന്നലെ രാത്രി 8.30 മണിക്കാണ് ഹാൾടിക്കറ്റ് എടുക്കണം എന്ന് പറഞ്ഞു മെസേജ് വന്നതെന്നും. ഒരു പരീക്ഷയുടെ ഹാൾ ടിക്കറ്റ് ഒരാഴ്ച മുമ്പ് ലഭിച്ചെങ്കിലും രണ്ടാമത്തെ പരീക്ഷ​യുടെ ഹാൾ ടിക്കറ്റ് ഇന്നലെ രാത്രിയാണ് ലഭിച്ചതെന്ന് പരീക്ഷക്കെത്തിയ ഉദ്യോ​ഗാർഥിയുടെ മാതാവ് പ്രതികരിച്ചു. ഡി​ഗ്രീ ലെവലിലുള്ളതും, പ്ലസ് ടു ലെവലിള്ളുതുമായ രണ്ട് പരീക്ഷകള്‍ക്ക് ഒരു ഹാള്‍ടിക്കറ്റ് മതി എന്ന് അറിയിച്ചിരുന്നുവെങ്കിലും ഇന്നലെ രാത്രി രണ്ട് ഹാള്‍ ടിക്കറ്റ് വേണമെന്ന് അറിയിക്കുകയായിരുന്നു. അവധി ദിനത്തില്‍ സി ബി എസ് ഇയുടെ പരീക്ഷാ നടപടികളില്‍ നിരവധി ഉദ്യോഗാര്‍ഥികളാണ് വലഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News