യുഎൻ ആസ്ഥാനത്ത് കേരള മോഡൽ വികസന മാതൃക അവതരിപ്പിച്ച് ഊരാളുങ്കൽ സൊസൈറ്റി

uralungal

യുഎൻ ആസ്ഥാനത്ത് വിജയമാതൃക അവതരിപ്പിച്ച് ഊരാളുങ്കൽ സൊസൈറ്റി. സഹകരണധനകാര്യസ്ഥാപനങ്ങൾ’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ദ്വിദിനസിമ്പോസിയത്തിലാണ് ഊരാളുങ്കൽ സൊസൈറ്റിയുടെ മാതൃക അവതരിപ്പിക്കപ്പെട്ടത്. ഐക്യരാഷ്ട്രസഭയുടെ ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമിക് ആൻഡ് സോഷ്യൽ അഫയേഴ്സ് , ഇന്റർനാഷണൽ കോ-ഓപ്പറേറ്റീവ് ബാങ്കിങ് അസോസിയേഷൻ, ഇന്റർനാഷണൽ കോ-ഓപ്പറേറ്റീവ് അലയൻസ് എന്നിവ ചേർന്ന് ആണ് സിമ്പോസിയം സംഘടിപ്പിച്ചത്.

സഹകരണസംഘങ്ങളുടെ പരസ്പരസഹകരണത്തിലൂടെ ധനസമാഹരണവും കൂട്ടായ വളർച്ചയും സാദ്ധ്യമാക്കാൻ ഊരാളുങ്കൽ സൊസൈറ്റി വികസിപ്പിച്ച മാതൃക പാനലിസ്റ്റായി ക്ഷണിക്കപ്പെട്ട ഊരാളുങ്കൽ സൊസൈറ്റി ചീഫ് പ്രോജക്ട് കോ-ഓർഡിനേറ്ററും ഇന്റർനാഷണൽ കോ-ഓപ്പറേറ്റീവ് അലയൻസ് – ഏഷ്യ ആൻഡ് പസഫിക്കിന്റെ കമ്മിറ്റി ഓൺ അഗ്രികൾച്ചർ ആൻഡ് എൻവയോൺമെന്റ് വൈസ് ചെയർപേഴ്സണുമായ കിഷോർ കുമാർ വിവരിച്ചു.

Also read:പാറ്റകളുടെ അക്കൗണ്ട് തുറക്കില്ല ? കോക്രോച്ച് ജനതാ പാർട്ടിയുടെ എക്സ് അക്കൗണ്ട് ഉടനടി പുനഃസ്ഥാപിക്കാനാവില്ലെന്ന് ദില്ലി ഹൈക്കോടതി

നിർമാണ മേഖലയിൽ നിന്നാരംഭിച്ച് ഐടി, ടൂറിസം, നൈപുണ്യവികസനം, കല-കരകൗശലം, നൂതന സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലേക്ക് ഊരാളുങ്കൽ സൊസൈറ്റി നടത്തിയ വ്യാപനം സദസിന്റെ ശ്രദ്ധ നേടി.സഹകരണധനകാര്യവും വികേന്ദ്രീകൃത വികസനവും സാമൂഹിക ഉടമസ്ഥതയും അടിസ്ഥാനമാക്കി പ്രാദേശിക സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിൽ ഊരാളുങ്കൽ മാതൃകയ്ക്ക് ഉള്ള പ്രാധാന്യവും സിമ്പോസിയത്തിൽ ഉയർത്തിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News