ഉത്തര്‍പ്രദേശില്‍ ആര്‍എസ്എസ് ഓഫീസിന്‍റെ ഗേറ്റില്‍ മൂത്രമൊഴിച്ചു, പിന്നാലെ സംഘര്‍ഷം

ഉത്തര്‍പ്രദേശില്‍ ആര്‍ എസ് എസ് പ്രാദേശിക ഓഫീസിന്‍റെ ഗേറ്റില്‍ യുവാക്ക‍ള്‍ മൂത്രമൊ‍ഴിച്ചു. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ ബുധനാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ഓഫീസ് ഗേറ്റില്‍ മൂത്രമൊഴിച്ചത്ചദ്യം ചെയ്ത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ എത്തിയതോടെയാണ് സംഭവം സംഘര്‍ത്തിലേക്ക് പോയത്.

പ്രദേശത്ത് ആളുകള്‍ തടിച്ചുകൂടിയതിന് പിന്നാലെ സംഘര്‍ഷം കനത്തു. ഇതിനിടെ കുറച്ചുപേര്‍ ആര്‍ എസ് എസ് ഓഫീസിനു നേരെ കമ്പുകളും മരക്കഷ്ണങ്ങളും എറിഞ്ഞു. പിന്നാലെ വെടിയുതിര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ മൂന്ന് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റതായി ആർഎസ്എസ് ഭാരവാഹി രവി മിശ്ര പറഞ്ഞു.

ALSO READ: എൻ എസ് എസ് ആസ്ഥാനത്ത് ആർ എസ് എസ്, സുകുമാരൻ നായരുമായി കൂടിക്കാഴ്ച്ച

മൂത്രമൊ‍ഴിച്ചതിന് പിന്നാലെ ഉണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ പിടിയിലായി. ശശാങ്ക് ഗുപ്ത, ശിവങ്ക് ഗുപ്ത, മുകേഷ് ഗുപ്ത എന്നിവരെ അറസ്റ്റ് ചെയ്തത്. കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അവരെ കണ്ടെത്താൻ സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുകയാണെന്നും  എസ്.പി അശോക് കുമാര്‍ പറഞ്ഞു.

ALSO READ: കുട്ടിയുടെ വസ്ത്രവും ചെരുപ്പും കണ്ടെടുത്തു; അസ്ഫാക്കുമായി ആലുവ മാര്‍ക്കറ്റില്‍ തെളിവെടുപ്പ് നടത്തി അന്വേഷണസംഘം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here