പാലക്കാട് കെഎസ്ആർടിസി ബസ് കടത്തിയ സംഭവം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Palakkad KSRTC bus theft

പാലക്കാട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ബസ് കടത്തിയ സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പ്രതി ബസ് ഓടിച്ച് കട തകർത്ത് പോകുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. വണ്ടിക്കാര സ്ട്രീറ്റിന് സമീപത്ത്, ബസ് ശ്രമകരമായി കടത്തിക്കൊണ്ട് പോകുന്നത് ദൃശ്യങ്ങളിൽ കാണാം.

രണ്ട് പ്രതികൾ ഡിപ്പോയ്ക്ക് സമീപം ബൈക്കിൽ വരുന്ന സിസിടിവി ദൃശ്യവും പൊലീസിന് ലഭിച്ചു. രണ്ട് പേരും നഗരത്തിൽ തന്നെ ഉള്ളവരാണ് എന്നാണ് സൂചന. സംശയിക്കപ്പെടുന്ന രണ്ട് പേരും നിലവിൽ ഒളിവിലാണെന്നും ടൗൺ സൗത്ത് പൊലീസ് അറിയിച്ചു.

ALSO READ: നെടുമ്പാശ്ശേരിയിൽ വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേൽക്കൂര തകർത്തു, ഒരാൾക്ക് പരുക്ക്

കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ 2.50ഓടെ ആണ് കെഎസ്ആർടിസി ഓർഡിനറി ബസ് കടത്താൻ ശ്രമം നടന്നത്. കെഎസ്ആര്‍ടിസി ജീവനക്കാർ പിന്തുടർന്നതോടെ ബസ് ഉപേക്ഷിച്ച് അജ്ഞാതൻ കടന്നുകളയുകയായിരുന്നു. ബസ് കാണാതായ കാര്യം മനസിലാക്കിയ ജീവനക്കാർ തെരച്ചിൽ നടത്തിയതോടെ പുലർച്ചെ അഞ്ച് മണിയോടെ ഡിപ്പോയിൽ നിന്ന് ഒന്നര കിലോമീറ്റർ മാറി മംഗളം ടവേഴ്സ് പരിസരത്താണ് ബസ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം നടന്നത് ഒരാഴ്ച പിന്നിട്ടിട്ടും പ്രതികൾക്കായി പൊലീസ് തെരച്ചിൽ തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News