സഞ്ചാരികളെ വരവേൽക്കാൻ പൊന്മുടി; തുറക്കാൻ അനുമതിയായി, എന്ന് മുതലെന്ന് അറിയാം

Ponmudi Eco Tourism

പ്രതികൂല കാലാവസ്ഥയെ തുടർന്ന് നിർത്തിവച്ചിരുന്ന പൊന്മുടി എക്കോ ടൂറിസം വീണ്ടും ആരംഭിക്കുന്നു. മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്നാണ് പൊൻമുടിയിലേക്കുള്ള പ്രവേശനം നിരോധിച്ചത്. കാലാവസ്ഥ മെച്ചപ്പെട്ടതിനാൽ വീണ്ടും തുറന്നു പ്രവർത്തിക്കാൻ തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ നിർദേശം നൽകി.

ജൂൺ 15, തിങ്കളാഴ്ച മുതലാണ് പൊന്മുടി എക്കോ ടൂറിസം വീണ്ടും പ്രവർത്തനം ആരംഭിക്കുക. നാളെ മുതൽ സഞ്ചാരികൾക്ക് പൊൻമുടിയിലേക്ക് പ്രവേശനം അനുവദിക്കും.

ALSO READ: ‘സൗജന്യയാത്ര ഓർഡിനറി ബസിൽ മാത്രമെന്നല്ലല്ലോ നേരത്തെ പറഞ്ഞത്, ഇത് ആളെ പറ്റിക്കൽ; ഉദ്ഘടനത്തിൽ സിപിഎംഎം വിട്ടുനിൽക്കും’: എം വി ​ഗോവിന്ദൻ മാസ്റ്റർ

പ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് സന്ദർശകരുടെ സുരക്ഷ മുൻനിർത്തി ജൂൺ എട്ടിന്  വനംവകുപ്പ് പൊൻമുടിയിലേക്കുള്ള പ്രവേശനം നിരോധിച്ചത്.  ജൂൺ എട്ടുമുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സഞ്ചാരികൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്നാണ് അന്ന് അധികൃതർ അറിയിച്ചത്. തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ നിർദേശപ്രകാരം ആയിരുന്നു നടപടി. ഇപ്പോൾ കാലാവസ്ഥ മെച്ചപ്പെട്ടതിനാലാണ് വീണ്ടും തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News