മലപ്പുറത്ത് ജയിലിലേക്ക് കൊണ്ടുവന്ന പ്രതി വിലങ്ങുമായി കടന്നുകളഞ്ഞു

accused escaped Perinthalmanna

ജയിലിലേക്ക് കൊണ്ടുവന്ന പ്രതി വിലങ്ങുമായി കടന്നു കളഞ്ഞു. നിരവധി കേസുകളിലെ പ്രതിയായ മരുതാങ്കര കുറ്റിയാടി സ്വദേശി ആശാരിക്കണ്ടി വീട്ടിൽ അമീറാണ് കൈവിലങ്ങുമായി രക്ഷപ്പെട്ടത്. മലപ്പുറം പെരിന്തൽമണ്ണയിലാണ് സംഭവം.

ALSO READ: തൃശൂരിൽ ബിജെപി നേതാവ് ഭാര്യയെ മർദിച്ച സംഭവം: സഹായം അഭ്യർഥിച്ചിട്ടും മന്ത്രി ഒ ജെ ജനീഷ് സഹായിച്ചില്ലെന്ന് യുവതി

ജയിലിന് മുന്നിൽ വച്ചാണ് വിലങ്ങുമായി പ്രതി രക്ഷപ്പെട്ടത്. എംഡിഎംഎയുമായി കഴിഞ്ഞ ദിവസമാണ് അമീർ പൊലീസിന്റെ പിടയിലാകുന്നത്. പെരിന്തൽമണ്ണ സബ് ജയിലിലേക്ക് കൊണ്ടുവരുന്നതിനിടെ, ജയിലിന്റെ മുന്നിൽ നിന്ന് ഇയാൾ ചാടിപ്പോവുകയായിരുന്നു. പൊലീസ് പ്രതിയെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ച് വരികയാണ്.

A criminal accused in multiple cases escaped with handcuffs while being brought to Perinthalmanna Sub Jail in Malappuram. Police have intensified the search operation and are examining CCTV footage from nearby areas.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News