കാന്‍ ചലച്ചിത്ര മേളയില്‍ പച്ച തൂവലുകളാല്‍ അലങ്കരിച്ച വസ്ത്രത്തില്‍ തത്തയെപ്പോല ഉര്‍വശി റൗട്ടേല; ചിത്രങ്ങള്‍

സോഷ്യല്‍മീഡിയകളില്‍ ഇപ്പോള്‍ ഇടംനേടുന്നത് കാന്‍ ചലച്ചിത്ര മേളയിലെത്തിയ ഉര്‍വശി റൗട്ടേലയുടെ ചിത്രങ്ങളാണ്. ഫാഷന്‍ ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഉര്‍വശി ഇത്തവണ കാന്‍ ചലച്ചിത്ര മേളയിലെത്തിയത്, പച്ചതൂവലുകള്‍ കൊണ്ട് അലങ്കരിച്ച വസ്ത്രവും കൂടെ പച്ചനിറത്തില്‍ ഒരു തൊപ്പിയുമണിഞ്ഞാണ്.

ഉര്‍വശിയുടെ വ്യത്യസ്തമായ വസ്ത്രധാരണമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയകളിലെ പ്രധാന ചര്‍ച്ചാ വിഷയം. കാന്‍ ചലച്ചിത്ര മേളയിലെ റെഡ് കാര്‍പ്പറ്റില്‍ പച്ച നിറത്തിലുള്ള വസ്ത്രം ധരിച്ചെത്തിയ ഉര്‍വശിയെ കാണാന്‍ മനോഹരമായ ഒരു തത്തയെപ്പോലെുണ്ട് എന്നാണ് ആരാധകര്‍ പറയുന്നത്.

വസ്ത്രത്തിന്റെ ഡീപ് നെക്കും സ്ട്രാപ്‌ലെസുമായ വസ്ത്രത്തില്‍ ഉര്‍വശി ഒരു തത്തയെപ്പോലെ മനോഹരി ആയിരുന്നുവെന്നാണ് ആരാധകരുടെ ഭാഷ്യം. ഓര്‍ണമെന്റ്‌സായി കമ്മലും മാലയുമാണ് ധരിച്ചത്. കണ്ണിന് ഹൈലൈറ്റ് ചെയ്യുന്നതാണ് മേക്കപ്പ്. ബ്ലെഷ്ഡ് ഐസും ലിപ് ഷേഡുമെല്ലാം ഉര്‍വശിയെ കൂടുതല്‍ സുന്ദരിയാക്കിയെന്നു തന്നെ പറയാം.

എന്നാല്‍ ഈ ലുക്കിന്റെ പേരില്‍ നിരവധി അഭിനന്ദനങ്ങള്‍ക്കൊപ്പം ട്രോളുകള്‍ളും ഉര്‍വശി നേരിടുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News