മസ്കിന്‍റെ സ്പേസ് എക്സുമായി സഹകരിച്ചുള്ള റോക്കറ്റ് പദ്ധതി ഉപേക്ഷിച്ച് യുഎസ്

space x rocket cancelled

ഇലോണ്‍ മസ്കിന്‍റെ സ്പേസ് എക്സുമായി സഹകരിച്ചുള്ള റോക്കറ്റ് പദ്ധതി ഉപേക്ഷിച്ച് യുഎസ്. ഹൈപ്പര്‍സോണിക് റോക്കറ്റ് പരീക്ഷണപദ്ധതി യുഎസ് വ്യോമസേന റദ്ദാക്കി.

വ്യോമസേന പദ്ധതിയില്‍ നിന്ന് പിന്‍മാറുകയാണെന്ന് യുഎസ് സേനയുടെ സ്വതന്ത്രപ്രസിദ്ധീകരണമായ സ്റ്റാര്‍സ് ആന്‍ഡ് സ്‌ട്രൈപ്‌സ് റിപ്പോര്‍ട്ട് ചെയ്തു. പസഫിക്കിലെ ജോണ്‍സ്റ്റണ്‍ അറ്റോളിയില്‍ നിന്നാണ് റോക്കറ്റിന്റെ പരീക്ഷണവിക്ഷേപണങ്ങള്‍ നടത്താനിരുന്നത്.

ALSO READ: ടാക്സിവേയിലേക്ക് ഓടിക്കയറി; മിലാൻ വിമാനത്താവളത്തിൽ വിമാന എഞ്ചിനിൽ കുടുങ്ങി ഒരാൾക്ക് ദാരുണാന്ത്യം

വന്യജീവിസങ്കേതത്തിലെ ഒട്ടേറെ കടല്‍പ്പക്ഷികള്‍ക്ക് പദ്ധതി ഭീഷണിയായേക്കാമെന്ന് ജൈവശാസ്ത്രജ്ഞരും വിദഗ്ധരും ആശങ്ക പ്രകടിപ്പിച്ചതിനെ പിന്നാലെയാണ് പിന്മാറ്റമെന്നാണ് റിപോർട്ടുകൾ. റോക്കറ്റ് പരീക്ഷണത്തിനായി മറ്റ് കേന്ദ്രങ്ങള്‍ വ്യോമസേന തിരയുകയാണെന്നാണ് റിപ്പോര്‍ട്ട്.

ALSO READ: ട്രംപ് – മസ്‌ക് പോരാട്ടം മുറുകുന്നു: ‘അമേരിക്കൻ ജനതക്ക് അവരുടെ സ്വാതന്ത്ര്യം തിരിച്ചു നൽകും’; പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് ഇലോൺ മസ്‌ക്

English summary : US abandons rocket project in partnership with Elon Musk’s SpaceX. US Air Force cancels hypersonic rocket test program.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News